പേട്ടയ്ക്ക് ശേഷം കാർത്തിക്ക് സുബ്ബരാജ് ഒരുക്കുന്ന ധനുഷ് ചിത്രത്തിൽ നായിക ആവാൻ ഐശ്വര്യ ലക്ഷ്മി. പേട്ടയ്ക്ക് മുന്നേ തീരുമാനിച്ച ചിത്രം ആണെങ്കിലും നായിക തുടങ്ങിയ വിവരങ്ങൾ ഇപ്പോഴാണ് പുറത്തു വിട്ടത്. വൈ നോട്ട് സ്റ്റുഡിയോയുടെ ബാനറിൽ ശശികാന്ത് നിർമിക്കുന്ന ചിത്രം ഈ ആഗസ്റ്റിൽ ലണ്ടനിൽ ആരംഭിക്കും. മറ്റു വിവരങ്ങൾ ഉടനെ തന്നെ പുറത്തു വിടും എന്നാണ് അറിയാൻ കഴിഞ്ഞത്.
ഐശ്വര്യയുടെ ആദ്യ തമിഴ് സിനിമയാണിത്. പൃഥ്വിരാജ് നായകനാകുന്ന ബ്രദേഴ്സ് ഡേ ആണ് ഐശ്വര്യയുടെ ഇനി വരാനുള്ള ചിത്രം.