‘ചേട്ടനെ പോലെ അല്ല, പൃഥ്വിരാജ്‌ എനിക്ക്‌ ചേട്ടൻ തന്നെയാണ്’ – ടോവിനോ [Video]

    ഏകദേശം 7th Day എന്ന സിനിമ തൊട്ട്‌ തുടങ്ങിയതാണ് ടോവിനോയും പൃഥ്വിരാജും തമ്മിലുള്ള സൗഹൃദം. അതു പിന്നീട്‌ എന്നു നിന്റെ മൊയ്തീൻ, ലൂസിഫർ തുടങ്ങിയ സിനിമയിലും ഈ കൂട്ടുകെട്ട്‌ മലയാളികൾക്ക്‌ കാണാൻ സാധിച്ചു. സൗഹൃദത്തിന് പുറമെ സഹോദരങ്ങളെ പോലെയാണ് ഇരുവരും എന്ന് ആരാധകർ പലതവണ അഭിപ്രായപ്പെട്ട കാര്യമാണ്. മുൻപ്‌ ഒരു റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിലും ടോവിനോ ഇത്‌ പറഞ്ഞിട്ടുണ്ട്‌. ഇപ്പോഴിതാ ടോവിനോ റെഡ്‌ എഫ്‌.എം മ്യൂസിക്‌ അവാർഡ്സിലും ഇക്കാര്യം വീണ്ടും ആവർത്തിച്ചിരിക്കുകയാണ്. ‘എന്റെ അഭിനയ ജീവിതത്തിൽ ഏറ്റവും നിർണ്ണായകമായ പല ഘട്ടങ്ങളിലും എനിക്ക്‌ ഭയങ്കരമായിട്ട്‌ സഹായങ്ങൾ ചെയ്തിട്ടുള്ള ആളാണ്, എന്റെ ചേട്ടനെ പോലെ അല്ല.. എനിക്ക്‌ ചേട്ടൻ തന്നെയാണ്’ എന്ന് ടോവിനോ പറയുന്നു.

    0 0 votes
    Article Rating
    Subscribe
    Notify of
    guest
    0 Comments
    Inline Feedbacks
    View all comments