ഞെട്ടിത്തരിപ്പിച്ച്‌ പ്രഭാസ്; സാഹോ റിവ്യൂ വായിക്കാം

ബാഹുബലി എന്ന ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച വിജയ ചിത്രത്തിന് ശേഷം പ്രഭാസ് നായകൻ ആവുന്ന ചിത്രമാണ് സാഹോ. സുജീതിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം ഇന്നാണ് തെലുഗു, ഹിന്ദി, കന്നഡ, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളിൽ റിലീസിനെത്തിയത്. ശ്രദ്ധ കപൂർ നായിക ആവുന്ന ചിത്രത്തിൽ മലയാളി താരം ലാൽ പ്രധാന വേഷം ചെയ്യുന്നു.
ഇന്റലിജൻസ് അണ്ടർകവർ ഓഫീസർ ആയ അശോക് നഗരത്തിലെ ഒരു മോഷണകേസ് അന്വേഷിക്കാൻ വരുന്നിടത്തു നിന്നാണ് സാഹോ തുടങ്ങുന്നത്‌.

എന്തുകൊണ്ടും ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ വരവ് ആഘോഷം തന്നെയാണ്. മഥി ഒരുക്കിയ ചായഗ്രഹണം തന്നെയാണ് അതിലെ പ്ലസ് പോയിന്റ്. വലിയൊരു പ്ലേറ്റ്ഫോമിൽ കഥ പറയുന്നത് കൊണ്ട് തന്നെ അതിനൊത്ത മേയ്ക്കിങ് ‌താരതമ്യേന ഇൻഡസ്ട്രിയിൽ പുതുമുഖമായ സുജീതിന് ചിത്രത്തിന് നൽകാൻ സാധിച്ചിട്ടുണ്ട്. പ്രഭാസ്, ശ്രദ്ധ, ലാൽ എന്നിവരെല്ലാം പ്രകടനങ്ങൾ കൊണ്ട് സ്കോർ ചെയ്തു. ജിബ്രാന്റെ സംഗീതം ടോപ്പിൽ തന്നെ ആയിരുന്നു ചിത്രത്തിലുടനീളം. പ്രഭാസിന്റെ പ്രകടനം തന്നെയാണ് ഇവയിൽ എടുത്തു പറയേണ്ടത്‌. അത്രക്ക്‌ ഗംഭീരമായാണ് ആരാധകരുടെ റിബൽ സ്റ്റാർ ചിത്രത്തിലുടനീളം തിളങ്ങിനിന്നത്‌. ഇന്ത്യൻ സിനിമ ഇന്നുവരെ കാണാത്ത ഗംഭീര ആക്ഷൻ സീനുകളും വിഷ്വൽ എഫക്റ്റും ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ്‌ പോയിന്റ്‌ തന്നെയാണ്.

ഗംഭീരമായ ആക്ഷൻ സീനുകൾ, പ്രഭാസിന്റെ ഹൈ എനർജി അഭിനയം, ജിബ്രാന്റെ കോരിത്തരിപ്പിക്കുന്ന സംഗീതം കൊണ്ടെല്ലാം ഒരു ദൃശ്യ വിരുന്ന് തന്നെയാണ് പ്രേക്ഷകർക്ക്‌ സാഹോ‌. എല്ലാം കൊണ്ടും ബാഹുബലിക്ക് പകരക്കാരൻ ആവില്ലെങ്കിലും മറക്കാൻ പറ്റാത്ത തീയേറ്ററിൽ നിന്നു തന്നെ കാണേണ്ട അനുഭവമാണ് സാഹോ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments