ചിരിപ്പിച്ചും ഇടിച്ചും തിയേറ്റർ പൂരപറമ്പ് ആക്കിക്കൊണ്ട് ലൗ ആക്ഷൻ ഡ്രാമ…..!! റിവ്യൂ വായിക്കാം

വിനീത് ശ്രീനിവാസന്റെ സഹോദരനും നടനുമായ ധ്യാൻ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത്‌ ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ലൗ ആക്ഷൻ ഡ്രാമ. നടൻ അജു വർഗീസും വിശാഖ്‌ സുബ്രമണ്യവും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്‌. നിവിൻ പോളി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ നായിക ആയി നയൻതാരയാണ് അഭിനയിച്ചിരിക്കുന്നത്‌. ദിനേശൻ ശോഭ എന്നിവരുടെ പ്രണയമാണ് ചിത്രം പറയുന്നത്. കേരളത്തിൽ നിന്ന് തുടങ്ങുന്ന കഥ ചെന്നൈ യിലൂടെ ആണ് പുരോഗമിക്കുക. അജുവർഗീസ്, നിവിൻ പോളി എന്നിവരുടെ കോമ്പിനേഷൻ സീനുകൾ അന്യായ ചിരി തന്നെ തീയേറ്ററിൽ ഉണർത്തി.

അനൗൺസ്‌മന്റ്‌ നാൾ മുതൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമാണ് ലൗ ആക്ഷൻ ഡ്രാമ. ആ കാത്തിരിപ്പ്‌ വെറുതെ ആയില്ല എന്ന് ഒറ്റ വാക്കിൽ പറയാം. ഒരു ഫെസ്റ്റിവൽ എന്റർടൈനറിന് വേണ്ട ചേരുവകൾ എല്ലാം ചേർത്ത്‌ തന്നെയാണ് അണിയറ പ്രവർത്തകർ ചിത്രം ഒരുക്കിയിട്ടുള്ളത്‌. നിവിൻ പോളി – നയൻതാര ജോടികളുടെ കെമിസ്ട്രി ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്നാണ്. സ്ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നാത്ത വിധം ഇരുവരും മനോഹരമായി തന്നെ ചെയ്തിട്ടുണ്ട്‌ എന്ന് നിസ്സംശയം പറയാം. കോമഡി ആയാലും ആക്ഷൻ ആയാലും വളരെ ഭംഗിയായി തന്നെ കൈകാര്യം ചെയ്ത നായകൻ നിവിൻ പോളി ഒരു കിടിലൻ കൈയ്യടി തന്നെ അർഹിക്കുന്നു.

തന്റെ ആദ്യ സംവിധാന സംരഭം തന്നെ മികച്ച രീതിയിൽ ഒരുക്കിയ ധ്യാൻ ശ്രീനിവാസൻ ആണ് ഇന്നത്തെ മറ്റൊരു താരം. ഒരു എക്സ്പീരിയൻസ്‌ഡ്‌ സംവിധായകന്റെ മെഴ്‌വഴക്കത്തോടെ തന്നെ ചിത്രം ഒരുക്കാൻ ധ്യാനിന് സാധിച്ചിട്ടുണ്ട്‌. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഷാൻ റഹ്മാൻ ആണ്. സിനിമയ്ക്കും കഥയ്ക്കും ചേർന്ന രീതിയിൽ പാട്ടുകളും പശ്ചാത്തലവും ഒരുക്കുന്നതിൽ ഷാൻ വിജയിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം. പശ്ചാത്തല സംഗീതം ചിത്രത്തിന് നൽകിയ മൈലേജ്‌ വളരെ വലുത്‌ ആയിരുന്നു. ക്യാമറ നിർവഹിച്ച ജോമോനും തന്റെ വിഷ്വൽസ് കൊണ്ട് മനം മയക്കി. അജു വർഗീസ്, മല്ലിക സുകുമാരൻ, ബേസിൽ ജോസഫ് തുടങ്ങി എല്ലാ നടന്മാരും അവരുടെ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തപ്പോൾ തീയേറ്ററിൽ ലഭിച്ചത് ഉത്സവ പ്രതീതി ആയിരുന്നു.

എന്തു കൊണ്ടും പ്രളയാനന്തരം നമ്മൾ ആഘോഷിക്കുന്ന ഓണം ഒന്നു കൂടി ലെവൽ കൂട്ടാൻ കുടുംബത്തോടൊപ്പം കാണാവുന്ന ഏറ്റവും മികച്ച ചോയ്സ് തന്നെയാണ് ലൗ ആക്ഷൻ ഡ്രാമ. ചിരിച്ച്‌ രസിച്ച്‌ ആസ്വദിക്കാൻ പറ്റിയ ഒരു മികച്ച എന്റർടൈനർ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments