കെവി ആനന്ദ് സംവിധാനം ചെയ്തു ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് കാപ്പാൻ. ലാലേട്ടനും സൂര്യയും ഒന്നിക്കുന്ന ആദ്യ ചിത്രം എന്നത് കൊണ്ട് തന്നെ ചിത്രം ആദ്യദിനം തന്നെ കാണാനും ആ ഒരു മൂഡ് എൻജോയ് ചെയ്യാനുമുള്ള ത്രില്ലിൽ ആയിരുന്നു തീയേറ്ററിൽ എത്തിയത്.
ആര്യ, സമുദ്രക്കനി,സയേഷ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്ന ചിത്രം പറയുന്നത് ദേശീയ സുരക്ഷയെ കുറിച്ചാണ്. ചന്ദ്രകാന്ത് എന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെയും പശ്ചാത്തലത്തിൽ കഥ പറഞ്ഞു പോവുന്ന ചിത്രം ചർച്ച ചെയ്യുന്നതും പങ്കു വയ്ക്കുന്നതും ഇന്നിൽ ആവശ്യമായ കാര്യങ്ങൾ തന്നെയാണ്.

ഡയലോഗ് കൊണ്ടും അഭിനയം കൊണ്ടും സൂര്യയും ലാലേട്ടനും മത്സരിച്ചപ്പോൾ അതെല്ലാം മികച്ച ഛായാഗ്രഹണത്തിലൂടെ നമ്മുടെ ആസ്വാദനത്തിന് ഒരുക്കി തന്നു എന്നത് കയ്യടികൾ അർഹിക്കുന്ന ഒന്നാണ്.
ത്രില്ലടിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ ഉൾപ്പടെ കോരിതരിപ്പിക്കാൻ പാകത്തിൽ സിനിമയിൽ ചേർത്തിരിക്കുന്നു.
ഹാരിസ് ജയരാജ് എന്നത്തേയും പോലെ ഒരിയ്ക്കൽ കൂടി തന്റെ കഴിവ് തെളിയിച്ചു.
ദൃശ്യങ്ങളും കഥാപാത്ര പ്രകടനവും ഒപ്പം പശ്ചാത്തലവും ചേർന്നപ്പോൾ മികച്ചിരു സിനിമ അനുഭവം ആയിരുന്നു കാപ്പനിൽ നിന്ന് ലഭിച്ചത്.

ആരാധകർക്കും പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപ്പടുന്ന, ഇന്നത്തെ കാലവും സംഭാഷണങ്ങളും വരച്ചിട്ട ചിത്രം തീയേറ്ററിൽ നിന്നു തന്നെ കാണേണ്ടുന്ന ഒരു വിരുന്ന് ആണ്. ആനുകാലിക വിഷയങ്ങളുമായി നോക്കുമ്പോൾ കാപ്പാൻ വെറുമൊരു ആക്ഷൻ ചിത്രം എന്നതിലുപരി പലതും പറഞ്ഞു വയ്ക്കുന്നുണ്ട്. ഒരിക്കലും തീയേറ്ററിൽ നിന്ന് മിസ് ആക്കരുത് എന്നതാണ് കാപ്പാൻ കണ്ട ശേഷമുള്ള അവസാന വാക്ക്.



![വർത്തമാനകാല രാഷ്ട്രീയ തീവ്രത ചർച്ച ചെയ്യുന്ന ‘നായാട്ട്’ [Review]](https://i0.wp.com/10gmedia.com/wp-content/uploads/2021/04/PicsArt_04-08-06.32.00-scaled.jpg?resize=218%2C150&ssl=1)