തലതിരിഞ്ഞ നാട്ടിലെ ചിരിക്കാഴ്ചയുമായി ഉൾട്ട; റിവ്യൂ വായിക്കാം

സുരേഷ്‌ പൊതുവാൾ കഥ എഴുതി സംവിധാനം ചെയ്ത്‌ ഇന്ന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ഉൾട്ട. ഗോകുൽ സുരേഷ്‌, പ്രയാഗ മാർട്ടിൻ, അനുശ്രീ തുടങ്ങിയവർ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം സ്ത്രീകൾ ഭരിക്കുന്ന പൊന്നാപുരം എന്ന സാങ്കൽപ്പിക ഗ്രാമത്തിൽ നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഉൾട്ട എന്ന സിനിമയെ മറ്റുള്ള സിനിമകളിൽ നിന്നും വ്യത്യസ്തമാക്കുന്നത് അതിന്റെ പ്രമേയം തന്നെയാണ്. കണ്ടു മടുത്ത വിഷ്വൽസിൽ നിന്നുമുള്ള ഒരു ചുവടുമാറ്റം എന്ന് വേണമെങ്കിൽ പറയാം.

ഒരു നിമിഷം പോലും സ്‌ക്രീനിൽ നിന്ന് കണ്ണെടുപ്പിക്കാതെ പ്രേക്ഷകനെ രസിപ്പിച്ചു കൊണ്ടുപോയതിനുള്ള ക്രെഡിറ്റ്‌ സംവിധായകനുള്ളതാണ്. ഗോപി സുന്ദറും സുദർശനും ഒരുക്കിയ സംഗീതം ചിത്രത്തിന് അനുയോജ്യമായതായിരുന്നു. ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നതിൽ ബിജിഎം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം. പ്രകാശ്‌ വേലായുധൻ ഒരുക്കിയ ഛായാഗ്രഹണവും മികച്ചതായിരുന്നു. അനുശ്രീയും, പ്രയാഗയും, രമേശ്‌ പിഷാരടിയും അവരവരുടെ റോളുകൾ ഭംഗിയായി ചെയ്തപ്പോൾ, ഗോകുൽ സുരേഷിന്റെ കരിയർ ബെസ്റ്റ് എന്ന് പറയാവുന്ന ചിത്രമാണ് ഉൾട്ട. വളരെ രസകരമായ രീതിയിൽ തന്നെ ഗോകുൽ തന്റെ വേഷം അവതരിപ്പിച്ചിട്ടുണ്ട്‌. ആക്ഷൻ രംഗങ്ങളിൽ ഗോകുൽ ഏറെ മികച്ച്‌ നിന്നു.

കഥ പറച്ചിലിനേക്കാൾ കാഴ്ചകളിലൂടെയാണ് സിനിമ പ്രേക്ഷകനോടു കൂടുതൽ സംവദിക്കുന്നത് എന്നു പറയേണ്ടി വരും. ചുരുക്കത്തിൽ കുടുംബ പ്രേക്ഷകർക്ക്‌ ഒരു വിരുന്ന് തന്നെ ആയിരിക്കും ഉൾട്ട. എല്ലാ തരം ചേരുവകളും അടങ്ങിയ ആഘോഷമായി കാണാൻ പറ്റുന്ന ഒരു ഫൺ എന്റർടൈനർ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments