മികച്ച പ്രകടനങ്ങളുടെ ഒരു ഗംഭീര സിനിമ; പ്രതി പൂവൻ കോഴി റിവ്യൂ

റോഷൻ ആൻഡ്രൂസ്‌ സംവിധാനം ചെയ്ത്‌ ഇന്ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് പ്രതി പൂവൻ കോഴി. മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌ ഉണ്ണി ആർ ആണ്. ഗോകുലം ഗോപാലൻ നിർമ്മിച്ച ചിത്രം മാധുരി എന്ന മഞ്ജു വാര്യർ അവതരിപ്പിച്ച കേന്ദ്ര കഥാപാത്രത്തെ ചുറ്റിപറ്റിയാണ്. ഒരു ബസ്‌ യാത്രക്കിടെ മാധുരിയോട്‌ ഒരാൽ അപമര്യാധയായി പെരുമാറുകയും ഇയാളെ പിടിച്ച്‌ മാധുരി തന്റെ പ്രതികാരം തീർക്കാൻ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ കഥാതന്തു.

മഞ്ജു വാര്യർ എന്ന നടിയുടെ പ്രകടനം തന്നെയാണ് സിനിമയുടെ നട്ടെല്ല്. സംവിധായകൻ കൂടിയായ റോഷൻ ആൻഡ്രൂസ്‌ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പ്രതി പൂവൻകോഴിക്കുണ്ട്‌. വളരെ മികച്ച രീതിയിൽ തന്നെ ആന്റപ്പൻ എന്ന വില്ലൻ കഥാപാത്രത്തെ റോഷൻ അവതരിപ്പിച്ചിട്ടുണ്ട്‌. ഈ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു വിഷയം വളരെ ഗംഭീരമായി എഴുതി ഫലിപ്പിച്ച ഉണ്ണി ആറിന്റെ തിരക്കഥ ഒരു കൈയ്യടി അർഹിക്കുന്നുണ്ട്‌. മഞ്ജുവിനും റോഷനും പുറമെ അനുശ്രീ, അലൻസിയർ, ഗ്രേസ്‌ ആന്റണി, സൈജു കുറുപ്പ്‌ തുടങ്ങിയവരും തങ്ങളുടെ റോളുകൾ മികച്ചതാക്കിയിട്ടുണ്ട്‌.

ബാലമുരുകൻ ഒരുക്കിയ ഛായാഗ്രണം സിനിമക്ക്‌ അനുയോജ്യമായ രീതിയിൽ തന്നെ ആയിരുന്നു. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം എടുത്ത്‌ പറയേണ്ട ഒന്ന് തന്നെയാണ്. പ്രത്യേകിച്ച്‌ ആന്റപ്പൻ എന്ന വില്ലൻ കഥാപാത്രം കടന്നു വരുന്ന രംഗങ്ങളിലുള്ള പശ്ചാത്തല സംഗീതം അത്രമേൽ ഗംഭീരമായിരുന്നു.

ചുരുക്കത്തിൽ ഇത്ര പ്രാധാന്യമുള്ള ഒരു വിഷയം അതിന്റെ ഗൗരവത്തിൽ തന്നെ പറഞ്ഞു തീർക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്‌. കുടുംബത്തോടൊപ്പം പ്രത്യേകിച്ച്‌ സ്ത്രീകളോടൊപ്പം എന്തായാലും കാണേണ്ട അവരെ കാണിക്കേണ്ട ചിത്രമാണ് പ്രതി പൂവൻകോഴി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments