പ്രേക്ഷക മനസ്സ്‌ നിറച്ച്‌ ഈ സാന്റാ; മൈ സാന്റാ റിവ്യൂ വായിക്കാം

സുഗീതിന്റെ സംവിധാനത്തിൽ ദിലീപ് നായകൻ ആയി ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് മൈ സാന്റാ. ഒരുപാട് ക്രിസ്മസ് റിലീസുകൾക്ക് ഭീഷണി ആയി എത്തിയ ചിത്രം അതേ പ്രതീക്ഷ തന്നെ നിലനിർത്തി എന്നു വേണം പറയാൻ.
ഐസ എന്ന കുഞ്ഞു കുട്ടിയുടെ ആഗ്രഹപ്രകാരം സന്താക്ലോസ് കുട്ടിയ കാണാൻ വരുന്ന ഒരു ഫാന്റസി പ്ലോട്ടിലൂടെ ആണ് ചിത്രം ഒഴുകുന്നത്.

ചിരിപ്പിക്കുന്നതിലും കണ്ണ് നിറയിപ്പിക്കുന്നതിലും ദിലീപ് ഞെട്ടിപ്പിച്ചു എന്നു പറയേണ്ടതില്ലല്ലോ.. ഐസമ്മ എന്ന ഐസ ആയി കൊച്ചു മിടുക്കി മാനസ്‌വിയും തകർത്തു. തകർത്തു എന്ന് പറഞ്ഞാൽ അത്‌ പോരാതെ വരും. കാരണം മൈ സാന്റാ എന്ന ഈ സിനിമയുടെ നട്ടെല്ലും ആത്മാവും എല്ലാം ഐസമ്മയാണ്. ഫെസ്റ്റിവൽ സീസണിൽ ജനങ്ങളുടെ പൾസ് അറിഞ്ഞു തന്നെ സിനിമ എത്തിക്കാൻ ദിലീപിനും സംവിധായകൻ സുഗീതിനും സാധിച്ചിട്ടുണ്ട്. നേരത്തെ തന്നെ ഹിറ്റ് ആയ വിദ്യാസാഗറിന്റെ പാട്ടുകൾ ചിത്രത്തിലും കേൾവിക്ക്‌ അതേ പുതുമ നൽകി. സുഗീതിന്റെ മുൻ ചിത്രമായ ഓർഡിനറിയെ പോലെ തന്നെ മികച്ച ദൃശ്യാനുഭവം ആണ് മൈ സാന്റായിലും ഉള്ളത്‌. ഫൈസൽ അലിയുടെ ഛായാഗ്രഹണം മികവുറ്റ അനുഭവം തന്നെ സമ്മാനിച്ചു എന്ന് വേണം പറയാൻ.

ചുരുക്കത്തിൽ ഒരു ഫെസ്റ്റിവൽ സീസണിൽ വേണ്ട ചേരുവകൾ എല്ലാം കൃത്യമായി പാകത്തിൽ ഒരുക്കി തന്ന അനുഭവം ആണ് മൈ സാന്റാ സമ്മാനിച്ചത്. ഒരു ദിലീപ് ഷോ എന്നതിലുപരി കിടിലൻ സിനിമ അനുഭവം തന്നെ ആയിരുന്നു മൈ സാന്റാ. കുട്ടികളോടൊത്തു പോവുക.. ഈ ക്രിസ്മസ് കാലത്ത് അവർക്ക് നൽകാവുന്ന വലിയ സമ്മാനമാണ് അത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments