മാസ്സ്‌ കോശിയും അയ്യപ്പനും; റിവ്യൂ വായിക്കാം

രഞ്ജിത് നിർമ്മിച്ച്‌ അനാർക്കലിക്ക് ശേഷം സച്ചി കഥയെഴുതി സംവിധാനം ചെയ്തു ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് അയ്യപ്പനും കോശിയും. ഒരിക്കൽ കൂടി ബിജുമേനോൻ – പൃഥ്വി കൂട്ടുക്കെട്ട് ഒന്നിക്കുന്ന ചിത്രം പറയുന്നത് അട്ടപ്പാടിയിലെ ഒരു പോലീസ് സബ് ഇൻസ്പെക്ടറും അവിടേക്ക്‌ എത്തുന്ന റിട്ടയേർഡ് ഹവിൽദാറും തമ്മിലുള്ള ചില സംഭവങ്ങളാണ്.

അയ്യപ്പനും കോശിയുമായി യഥാക്രമം ബിജു മേനോൻ, പൃഥ്വിരാജ് എന്നിവർ സിനിമയിലെത്തുന്നു. ഒരു രീതിയിലും കുറവ് പറയാനില്ലാത്ത മികച്ച പ്രകടനം തന്നെയാണ് ഇരുവരും കാഴ്ച വച്ചത്. തന്റെ കഥയ്ക്ക് മികച്ച അവതരണം നൽകാൻ സച്ചിയ്ക്കും സാധിച്ചു. രഞ്ജിത്, സാബു, ഗൗരി നന്ദ, ലിച്ചി, തുടങ്ങിയ എല്ലാ കഥാപാത്രങ്ങളും മികച്ച നിന്നപ്പോൾ അവർക്ക് പിന്തുണ ആയി സുദീപ് എളമൺ ഒരുക്കിയ ഛായാഗ്രഹണവും ആസ്വാദനം ഭംഗിയാക്കി. ജേക്സ്‌ ബിജോയ് ചിത്രത്തിലുടനീളം ഒരുക്കിയ പാട്ടുകളും പശ്ചാത്തല സംഗീതവും കയ്യടികൾക്കും വലിയ പ്രശംസയും അർഹിക്കുന്നു. പ്രത്യേകിച്ച്‌ ഫൈറ്റ്‌ സീനിൽ വരുന്ന ഒരു ബാക്ക്‌ ഗ്രൗണ്ട്‌ സ്കോർ. അതിഗംഭീരമായിരുന്നു അത്‌.

സച്ചി എന്ന എഴുത്തുകാരനും സംവിധായകനും പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച സിനിമയാണ് ഇത്‌. സച്ചിയുടെ മുൻ ചിത്രങ്ങളെ പോലെ അല്ലാതെ വളരെ റിയലിസ്റ്റിക്‌ ആയിട്ടാണ് അയ്യപ്പനും കോശിയും ഒരുക്കിയിട്ടുള്ളത്‌. എല്ലാം കൊണ്ടും മികച്ച സിനിമാറ്റിക് എക്സ്പീരിയൻസ് തന്നെയാണ് അയ്യപ്പനും കോശിയും. മികച്ച രീതിയിൽ ഒരുക്കിയെടുത്ത ഏതു പ്രായക്കാർക്കും കുടുംബ സമേധം കാണാനുള്ള ഒരു സിനിമ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments