പാപം ചെയ്യാത്തവർ തീയേറ്ററിലേയ്ക്ക് വിട്ടോളൂ… നല്ലൊരു സിനിമ കണ്ടിട്ടു വരാം; പാപം ചെയ്യാത്തവർ കല്ലെറിയട്ടെ റിവ്യൂ വായിക്കാം

വെടിവഴിപാട് എന്ന നിരൂപക ശ്രദ്ധ നേടിയ ചിത്രത്തിന് ശേഷം ശംഭു പുരുഷോത്തമൻ ഒരുക്കി ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് പാപം ചെയ്യാത്തവർ കല്ലെറിയട്ടെ. വിനയ് ഫോർട്ട്, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ, ശ്രിന്ദ, എന്നിവർ അണി നിരക്കുന്ന ചിത്രം പറയുന്നത് മധ്യ വർഗ ക്രിസ്ത്യൻ വീടുകളിലെ സ്ത്രീധനത്തിനു വേണ്ടി നടക്കുന്ന വിവാഹങ്ങളും അതിന്റെ പേരിൽ അനാവശ്യമായി കാട്ടി കൂട്ടുന്ന ആഢംഭരങ്ങളെ കുറിച്ചുമാണ്. അത്തരത്തിൽ ഒരു കുടുംബത്തിലെ വിവാഹത്തിൽ നിന്നുമാണ് കഥ തുടങ്ങുന്നതും.

തന്റെ രണ്ടാം ചിത്രം മനോഹരവും സമൂഹത്തിന് നേരെയുള്ള ഒളിയമ്പുമായി തന്നെയാണ് ശംഭു പുരുഷോത്തമൻ ഒരുക്കിയിരിക്കുന്നത്. ചർച്ച ചെയ്യപ്പെടേണ്ട വിഷയം ആയത് കൊണ്ട് തന്നെ ചിത്രത്തിന് ഇന്നത്തെ സമൂഹത്തിൽ ഉള്ള പ്രാധാന്യവും വലുതാണ്. വിനയ് ഫോർട്ട് ഉൾപ്പെടുന്ന താരങ്ങൾ എല്ലാവരും മികച്ച പ്രകടനങ്ങൾ തന്നെ കാഴ്ച വച്ചു. ജോമോൻ തോമസ് ഒരുക്കിയ ഛായാഗ്രഹണം സിനിമയുടെ ഒഴുക്ക് ക്രമീകരിച്ചു ആസ്വാദനം മികച്ചതാക്കുന്നതായിരുന്നു. പ്രശാന്ത് പിള്ളൈ നിർവഹിച്ച സംഗീതവും പ്രശംസ അർഹിക്കുന്നു.

ചുരുക്കത്തിൽ സിനിമയിലെയും സമൂഹത്തേയും മാറ്റം ആഗ്രഹിക്കുന്നവർ തീർച്ചയായും തീയേറ്ററിൽ കണ്ടിരിക്കേണ്ട ചിത്രമാണ് പാപം ചെയ്യാത്തവർ കല്ലെറിയട്ടെ. ഒരു സീനിൽ പോലും നിരാശ നൽകാതെ കുടുംബത്തോടപ്പം ആസ്വദിച്ചു കാണാനുള്ളതെല്ലാം ഈ സിനിമ നമുക്ക് വാഗ്‌ദാനം ചെയ്യുന്നുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments