തീയേറ്ററുകളിൽ ചിരിപ്പൂരം സൃഷ്ടിച്ചു ‘ആനക്കള്ളൻ’ ; റിവ്യൂ വായിക്കാം….!!

ഉദയ്കൃഷ്ണയുടെ തിരക്കഥയിൽ മര്യാദരാമനു ശേഷം സുരേഷ് ദിവാകർ സംവിധാനം ചെയ്ത രണ്ടാം ചിത്രമാണ് ആനക്കള്ളൻ.

ഒരു പോലീസ് ഉദ്യോഗസ്ഥനു ഒരു കള്ളന്റെ സഹായം വേണ്ടി വരുന്നതും തുടർന്നുള്ള കാഴ്ചകളുമാണ് ചിത്രം കാട്ടി തരുന്നത്.

പവിത്രൻ ആയി എത്തുന്ന ബിജു മേനോൻ തന്നെയായിരുന്നു ചിത്രത്തിന്റെ നട്ടെല്ല്. ചടുലമായ ഡയലോഗ് ഡെലിവറി കൊണ്ടും ശരീരഭാഷ കൊണ്ടും തന്റെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട് ബിജു മേനോൻ.

അനുശ്രീ, കനിഹ, സിദ്ദിഖ്, ഹരീഷ് കണാരൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നുണ്ട്.

പ്രേക്ഷകരെ ചിരിയിൽ മുക്കിയെടുത്തു തീയേറ്ററിൽ നിന്നു വിടുക എന്ന ലക്ഷ്യത്തോടെയാണ് ഉദയകൃഷ്ണ തന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തിർക്കഥയെ ഭംഗിയായി സ്ക്രീനിൽ എത്തിക്കുന്നതിൽ സുരേഷ് ദിവാകർ വിജയിക്കുകയും ചെയ്തു.

ഛായാഗ്രഹണം നിർവഹിച്ച ആൽബിയും സംഗീതം ഒരുക്കിയ നാദിർഷയും തന്റെ ഭാഗം ഗംഭീരമാക്കി. ജോണ്കുട്ടിയുടെ എഡിറ്റിംഗ് ചിത്രത്തിന്റെ ആസ്വാദനത്തിൽ ഭംഗം വരാതെ നിലനിർത്തി.

കഥാപാരമായും സാങ്കേതികപരമായും മികച്ച നിലവാരം പുലർത്തുന്ന ആനക്കള്ളൻ എന്തു കൊണ്ടും കുടുംബ പ്രേക്ഷകർക്ക് ഒരു ഗംഭീര വിരുന്ന് തന്നെയാണ്..

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments