അടച്ചു വച്ച ശരീരത്തിലേക്ക്‌ നോക്കാൻ ആണ് മലയാളികൾക്ക് താല്പര്യം: സാധിക വേണുഗോപാൽ

    യുവതാരം സാധിക വേണുഗോപാലിന്റെ നിലപാടുകളും അഭിപ്രായങ്ങളും സോഷ്യൽ മീഡിയ പല രീതിയിലും ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ മറ്റൊരു അഭിപ്രയം കൂടി മലയാളി സമൂഹത്തിന് നേരെ തുറന്നടിച്ചിരിക്കുകയാണ് നടി. എപ്പോഴും അടച്ചു വച്ച ശരീരത്തിലേക്ക് നോക്കാൻ ആണ് മലയാളികൾക്ക് താത്പര്യമെന്നാണ് താരം പറയുന്നത്. നടിയുടെ ഇത്തരം അഭിപ്രായങ്ങളും ഫോട്ടോഷൂട്ടുകളും വലിയ ചർച്ച ആവുകയും പലപ്പോഴും സദാചാര കമന്റുകൾ വരെ നേരിട്ടിട്ടും തന്റെ നിലപാടുകളിൽ ധൈര്യത്തോടെ ഉറച്ചു നിൽക്കുകയാണ് ഈ താരം. ഒപ്പം തന്റെ പേര് വെച്ച്‌ ഗൂഗിളിൽ എന്തെല്ലാം ദിവസം പുതിയത് വരുന്നു എന്നും താൻ നോക്കാറുണ്ട് എന്നും നടി തമാശ രൂപേണ പറഞ്ഞു. ഞങ്ങൾക്ക്‌ നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്‌.

    0 0 votes
    Article Rating
    Subscribe
    Notify of
    guest
    0 Comments
    Oldest
    Newest Most Voted
    Inline Feedbacks
    View all comments