ഇതാണ് മാസ്സ്‌ എൻട്രി; ധ്രുവ്‌ വിക്രം തകർത്താടി ‘ആദിത്യ വർമ’ | റിവ്യൂ വായിക്കാം

പ്രേക്ഷകർ എല്ലാവരും ഒരേ പോലെ കാത്തിരുന്ന ഒരു എൻട്രി ആയിരുന്നു ചിയാൻ വിക്രമിന്റെ മകൻ ധ്രുവിന്റേത്. ഒരുപാട് റൂമറുകൾക്ക് ശേഷം ആണ് അർജുൻ റെഡ്ഢി എന്ന ഹിറ്റ് ചിത്രത്തിന്റെ തമിഴ് റീമേക്കിൽ ധ്രുവ് അഭിനയിക്കുമെന്ന വാർത്തകൾക്ക് സ്ഥിരീകരണം വന്നത്. E4 entertainment നിർമിച്ചു ഇന്ന് തീയേറ്ററുകളിൽ എത്തിയ ആദിത്യ വർമ്മ പക്ഷെ തീർത്തും വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു. ഗിരീശയ്യ സംവിധാനം ചെയ്ത്‌ ധ്രുവ് പ്രധാന താരമായി എത്തിയ ചിത്രത്തിൽ ഒരു റീമേയ്ക്ക് ചിത്രമെന്ന തോന്നൽ ഒരിക്കലും ഉണ്ടായില്ല എന്നു തന്നെ പറയാം. പ്രേക്ഷകർക്ക് അറിയാവുന്ന സ്റ്റോറി ലൈൻ തന്നെ ആണെങ്കിലും ട്രീറ്റ്മെന്റ് വ്യത്യസ്തമായിരുന്നു.

ഒരു എന്റർടൈനർ ചിത്രമായി തന്നെ കാണുമ്പോൾ ധ്രുവ് വിക്രമിനു ലഭിച്ച മികച്ച അരങ്ങേറ്റം എന്നു തന്നെ പറയാം. ആദിത്യ വർമ്മ എന്ന കഥാപാത്രത്തെ അത്രമേൽ ആത്മാവിൽ കൊണ്ട് ചെയ്യാൻ ധ്രുവിന് സാധിച്ചിട്ടുണ്ട്. ഭാവങ്ങൾ ആയാലും ശബ്ദമായാലും പുതുമുഖം എന്ന് തോന്നിക്കാത്ത രീതിയിലുള്ളതായിരുന്നു ധ്രുവിന്റെ പ്രകടനം. വ്യത്യസ്തമായ ഒരു രീതിയിൽ ചിത്രത്തെ ട്രീറ്റ് ചെയ്തതിൽ സംവിധായകനും കയ്യടികൾ നൽകണം.
രവി കെ ചന്ദ്രൻ നിർവഹിച്ച ഛായാഗ്രഹണം എടുത്തു പറയേണ്ടതാണ്. ഓരോ കഥാപത്രങ്ങളും മികച്ച പ്രകടനങ്ങൾ സമ്മാനിച്ചപ്പോൾ ഒരു പുത്തൻ അനുഭവം തന്നെ ഒരു റീമേയ്ക്ക് ചിത്രത്തിൽ നിന്ന് ലഭിച്ചു. ഒരുപക്ഷെ അർജുൻ റെഡ്ഡിയും കബീർ സിംഗും ഇനിയും കാണാത്ത പ്രേക്ഷകൻ ആണെങ്കിൽ ഉറപ്പായും അവർക്കിത്‌ മികച്ച അനുഭവം തന്നെ ആയിരിക്കും.

മുൻപേ വേറെ ഭാഷകളിൽ വന്നുവെന്ന പേരിൽ തള്ളി കളയേണ്ട ഒരു എക്സ്പീരിയൻസ് അല്ല ആദിത്യ വർമ്മ. വ്യത്യസ്തമായ പ്രകടനവും, അവതരണവും കൊണ്ട് പുതുമ നിറച്ച സിനിമയാണ്. എന്ത് കൊണ്ടും തിയേറ്റർ വാച്ചിങ്ങിൽ നിരാശരാവില്ല എന്നുറപ്പാണ്. കൂട്ടത്തിൽ ധ്രുവ്‌ വിക്രം എന്ന കഴിവുള്ള താരത്തിന്റെ പ്രകടനം കണ്ട്‌ ഞെട്ടുകയും ചെയ്യാം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments