കാലത്തിനൊത്ത വിഷയം പറഞ്ഞു കൊണ്ട് ഐക്കരക്കോണത്തെ ഭീഷഗ്വരന്മാർ… റിവ്യൂ വായിക്കാം..!!

ഏരീസ് ടെലികസ്റ്റിംഗ് ലിമിറ്റഡ് നിർമിച്ചു ബിജു മജീദ് സംവിധാനം ചെയ്തു ഇന്ന് തീയേറ്ററിൽ എത്തിയ ചിത്രമാണ് ഐക്കരക്കോണത്തെ ഭീഷഗ്വരന്മാർ. 10 ഭാഷകളിലായി നിർമിച്ചിരിക്കുന്ന ചിത്രം സമൂഹികാരോഗ്യ രംഗത്തെ പ്രശ്നങ്ങളും അവ എങ്ങനെ ജന ജീവിതത്തെ ബാധിക്കുന്നു എന്നും പറയുന്നു. ഐക്കരക്കോണത്തെ നിവാസികളും അവർ തമ്മിലുള്ള സൗഹൃദവും പ്രേക്ഷക പ്രീതി നേടുന്ന തരത്തിൽ തന്നെ കാട്ടിയിരിക്കുന്നു.

ഇത്തരം ഒരു കുഞ്ഞു ഗ്രാമത്തിൽ നടക്കുന്ന പ്രശ്‌നങ്ങളും നര്മങ്ങളും പ്രണയവും അതിന്റെ രസം ചോരാതെ തന്നെ ചിത്രത്തിൽ കാട്ടുന്നു.

വിപിൻ മംഗലശ്ശേരി, സമർത് അംബുജാക്ഷൻ എന്നിവർ പ്രധാന താരങ്ങളായി നിറഞ്ഞടിയപ്പോൾ ശിവാജി ഗുരുവായൂർ, ജാഫർ ഇടുക്കി, ലാലു അലക്സ് എന്നിവരും തങ്ങളുടെ മികച്ച പ്രകടനങ്ങൾ കാഴ്ച വച്ചു.

കെ ഷിബുരാജ് ഒരുക്കിയ കഥയും തിരക്കഥയും ചിത്രത്തിന്റെ നട്ടെല്ല് തന്നെയാണ്. ക്യാമറ കൈയകര്യം ചെയ്ത പി സി ലാൽ തന്റെ ഭാഗം ഭംഗിയാക്കി. ബി ആർ ബിജുരാജ് ഒരുക്കിയ സംഗീതവും ചിത്രത്തെ പ്രിയപ്പെട്ടതാക്കുന്നു.

എല്ലാ തരം പ്രേക്ഷകർക്കും ഇഷ്ടപെടുന്ന തരത്തിൽ തന്നെയാണ് ഐക്കരക്കോണത്തെ ഭീഷഗ്വരന്മാരെ ഒരുക്കുക്കിയിരിക്കുന്നത്. കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും ഒരു പോലെ ആസ്വദിക്കാവുന്ന ഒരു നല്ല ചിത്രം തന്നെയാണ് ഐക്കരക്കോണത്തെ ഭീഷഗ്വരന്മാർ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments