ഹൊററിന്റെ വിസ്മയ കാഴ്ചകൾ ഒരുക്കി വിനയൻ വീണ്ടും; ആകാശഗംഗ 2 റിവ്യൂ

ഏറെ പ്രതീക്ഷകളോടെയാണ് പണ്ടത്തെ വൻ ഹിറ്റ് ചിത്രമായ ആകാശഗംഗയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങിയതും ഇന്ന് തീയേറ്ററിൽ എത്തിയതും. വിനയൻ ഒരുക്കിയ ചിത്രത്തിൽ വിനായകന്റെ മകൻ കൂടിയായ വിഷ്ണു വിനയൻ നായക കഥാപാത്രം ആയി എത്തുമ്പോൾ പുതുമുഖം വീണ നായർ നായികയായി എത്തുന്നു. കൂടാതെ ശ്രീനാഥ് ഭാസി, ധർമജൻ, സലിം കുമാർ, രമ്യ കൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ആകാശഗംഗ എന്ന ചിത്രത്തിന് തുടർച്ച ആയിട്ടാണ് രണ്ടാം ഭാഗവും പുരോഗമിക്കുന്നത്‌. മായയുടെ മകൾ പഴയ തറവാട്ടിൽ എത്തുന്നതും തുടർന്നുള്ള കഥയുമാണ് ചിത്രം പറയുന്നത്‌.

കാലം മാറിയത് പോലെ തന്നെ അതേ പുതുമയിൽ തന്നെ ആകാശഗംഗ 2ഉം നമുക്ക് മുന്നിൽ എത്തിക്കാൻ വിനയന് സാധിച്ചിട്ടുണ്ട്. പ്രകാശ്കുട്ടി ഒരുക്കിയ ഛായാഗ്രഹണം ചിത്രത്തെ പിടിച്ചു നിർത്തുന്ന പ്രധാന ഘടകമാണ്. ഒരു ഹൊറർ ചിത്രത്തിന്റെ മൂഡ് അതേ പോലെ കൊണ്ട് പോവാൻ ബിജിപാലിന്റെ സംഗീതത്തിനായിട്ടുണ്ട്. ഒരു ഹൊറർ ചിത്രത്തിന് വേണ്ട ചേരുവകൾ എല്ലാം ചേർത്ത് സിനിമ ഒരുക്കുന്നതിൽ വിനയൻ ഇത്തവണയും വിജയിച്ചിട്ടുണ്ട്. വെറും ഹൊറർ മാത്രമായി ഒതുക്കാതെ പ്രേക്ഷകരെ രസിപ്പിക്കാൻ നർമ്മവും കലർത്തിയാണ് ഇത്തവണ വിനയൻ ശ്രമിച്ചിട്ടുള്ളത്‌. അതിൽ അദ്ദേഹം വിജയിച്ചിട്ടുണ്ടെന്നും പറയാം.

പഴയ ആകാശഗംഗ ആരാധകരെ ഒരിക്കലും നിരാശപ്പെടുത്താത്ത അവതരണം തന്നെയാണ് രണ്ടാം ഭാഗവും. ‘പുതുമഴയായ്‌ വന്നു നീ’ എന്ന് തുടങ്ങുന്ന ആദ്യ ഭാഗത്തിലെ ഹിറ്റ്‌ ഗാനം ഈ ചിത്രത്തിൽ കൊണ്ടുവന്ന് പ്രേക്ഷകർക്ക്‌ ഒരൽപം നൊസ്റ്റാൾജിയ നൽകാനും സംവിധായകന് സാധിച്ചിട്ടുണ്ട്‌. കുടുംബ സമേധം ആസ്വദിക്കാവുന്ന മികച്ച ഹൊറർ ചിത്രം തന്നെയാണ് സംവിധായകൻ വിനയൻ ഇത്തവണയും ഒരുക്കിയിട്ടുള്ളത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments