Saturday, August 15, 2020

കോമഡിയും ആക്ഷനും സമാസമം ചേർത്ത്‌ വീണ്ടുമൊരു കിടിലൻ എന്റർടൈനർ; അല്ലു അർജുൻ തരംഗം വീണ്ടും ! റിവ്യൂ വായിക്കാം

മലയാളികളുടെ പ്രിയ അന്യഭാഷ നടൻ അല്ലു അർജുനെ നായകൻ ആക്കി ത്രിവിക്രം ഒരുക്കി ഇന്ന് തീയേറ്ററുകളിൽ എത്തിയ ‘അങ്ങ്‌ വൈകുണ്ഠപുരത്ത്‌’ വീണ്ടും മറ്റൊരു അല്ലു ഹിറ്റിന് തിരി കൊളുത്തുകയാണ്. അല്ലു അർജുനൊപ്പം മലയാളി താരം ജയറാമും ഗോവിന്ദ് പദ്മസൂര്യയും ചിത്രത്തിലുണ്ട്. വളരെ നാളുകൾക്ക് ശേഷം തന്റെ യഥാർത്ഥ കുടുംബത്തിലേക്ക് തിരിച്ചെത്തുന്ന ബണ്ടുവിന്റെ ജീവിതത്തിൽ ഉണ്ടാവുന്ന ചില സംഭവങ്ങൾ ആണ് സിനിമയുടെ ഇതിവൃത്തം.

ആക്ഷനും ഇമോഷണൽ രംഗങ്ങളിലും മികവ് പുലർത്തി കൊണ്ട് അല്ലു അർജുൻ വീണ്ടും കോരി തരിപ്പിച്ചു. ജയറാം ഉൾപ്പടെയുള്ള മറ്റെല്ലാ താരങ്ങളും കയ്യടി അർഹിക്കുന്ന പ്രകടനങ്ങൾ ആയിരുന്നു. ഛായാഗ്രഹണം, സംഗീതം എന്നിവ ആസ്വാദകന്റെ മനം കവരുന്നവ തന്നെ. തമൻ ഒരുക്കിയ സംഗീതം ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്ന് തന്നെ എന്ന് പറയാം. ആക്ഷൻ രംഗങ്ങളിൽ വന്ന പശ്ചാത്തല സംഗീതവും വളരെ മികച്ചത്‌ ആയിരുന്നു. മൊത്തത്തിൽ ഒന്നും ചിന്തിക്കാതെ നേരം കളയാനുള്ള ഒരു മാസ്സ് ആക്ഷൻ തന്നെയാണ് അങ്ങ്‌ വൈകുണ്ഠപുരത്ത്.

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള അല്ലുവിന്റെ വരവ് ഇതിനോടകം തന്നെ ഗംഭീര അഭിപ്രായങ്ങളുമായി ഹിറ്റ് ലിസ്റ്റിൽ ഇടം നേടാൻ ഒരുങ്ങി കഴിഞ്ഞു. 3 മണിക്കൂർ ദൈർഘ്യമുണ്ടെങ്കിലും ഒട്ടും ബോറടിക്കാതെ തന്നെ ചിത്രം കണ്ട്‌ തീർക്കാം.

0 0 vote
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

‘മാമാങ്കം’ നായിക പ്രാച്ചി ടെഹ്‌ളാൻ വാഹിതയായി; ചിത്രങ്ങൾ കാണാം

മാമാങ്കം സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടി പ്രാചി ടെഹ്‌ലാൻ വിവാഹിതയായി. രോഹിത്‌ സരോഹ ആണ് വരൻ. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ലളിതമായ ചടങ്ങിൽ വെച്ച്‌ നടന്ന വിവാഹത്തിൽ അടുത്ത...

PM Modi launches financing facility of Rs...

New Delhi: Prime Minister Narendra Modi on Sunday launched the financing facility of Rs. 1 lakh crore...

കിടിലൻ ലുക്കിൽ പൃഥ്വിരാജ്‌; കല്യാൺ സിൽക്സിന്റെ ഓണം പരസ്യം...

കട്ടത്താടിയും ഫ്രീക്കൻ ലുക്കുമായി പൃഥ്വിരാജ്‌. കല്യാൺ സിൽക്സിന്റെ പുതിയ ഓണം സ്പെഷ്യൽ ആഡിൽ ആണ് പൃഥ്വിരാജിന്റെ ഈ മേക്‌ഓവർ. Kalyan Silks Onam Sale 2020 Welcome...

1 മില്യൺ കാഴ്ചക്കാരുമായി ‘ജസ്റ്റ്‌ മാരീഡ്‌’ ഷോർട്‌ ഫിലിം...

ശരത്‌ ജിനരാജ്‌ സംവിധാനം ചെയ്ത ‘ജസ്റ്റ്‌ മാരീഡ്‌’ ഷോർട് ഫിലിമിന് 1 മില്യൺ കാഴ്ചക്കാർ‌. വിവാഹത്തിന്റെ ആദ്യ രാത്രിയും മറ്റും നർമ്മത്തിൽ കലർത്തി അവതരിപ്പിച്ച ചിത്രം ഇതുവരെ 10 ലക്ഷത്തിന്...

‘സഖി’യായി കീർത്തി സുരേഷ്‌; ഗുഡ്‌ ലക്ക്‌...

കീർത്തി സുരേഷ്‌ നായികയാകുന്ന പുതിയ ചിത്രമായ 'ഗുഡ്‌ ലക്ക്‌ സഖി'യുടെ ടീസർ പുറത്തിറങ്ങി. നാഗേഷ്‌ കുകുനൂർ സംവിധാനം ചെയ്യുന്ന ഈ ചിത്രം 3 ഭാഷയിൽ ആണ് പുറത്തിറങ്ങുന്നത്‌. തെലുഗു, മലയാളം,...

പുതിയ പ്രൊഡക്ഷൻ കമ്പനിയുമായി നിർമ്മാതാവ്‌ രാജീവ്‌...

ഓർഡിനറി, അനാർക്കലി തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച മാജിക്‌ മൂൺ പ്രൊഡക്ഷൻസ്‌ നിർമ്മാതാവ്‌ രാജീവ്‌ ഗോവിന്ദൻ മറ്റൊരു പ്രൊഡക്ഷൻ കമ്പനിയുമായി വരുന്നു. കോവിഡ്‌ കാലഘട്ടത്തിന്റെ ഈ മാറിയ സാഹചര്യങ്ങളിൽ ചെറിയ ബഡ്‌ജറ്റിൽ...

കൊള്ളാം..പൊളി…സാനം… ദൃശ്യ സംഗീത വിസ്മയവുമായി റാഷിൻ...

റാഷിൻ ഖാനും ടീമും വീണ്ടും…ദൃശ്യ സംഗീത വിസ്മയവുമായി…. അമ്പോ… പൊളി…സാനം…ടീസർ ഇങ്ങനാണേൽ….കട്ട വെയ്റ്റിംഗ്….കണ്ടാൽ കൊതി തീരാത്ത കാഴ്ചകളും കേട്ടാൽ മതിവരാത്ത ഈണവും ചേർത്ത് വ്യത്യസ്ത ഭാഷകളിൽ...
0
Would love your thoughts, please comment.x
()
x