2019ൽ വരവറിയിച്ച് ചാക്കോച്ചൻ; രാമേന്ദ്രന് വച്ച അള്ളിന്റെ കഥ!! റിവ്യൂ വായിക്കാം…!

ബിലാഹരി സംവിധാനം ചെയ്തു ഇന്ന് തീയേറ്ററുകളിലെത്തിയ അള്ള് രാമേന്ദ്രൻ ഇന്നത്തെ പ്രധാന റിലീസുകളിൽ ഒന്നായിരുന്നു. കുഞ്ചാക്കോ ബോബൻ നായകനാവുന്ന ചിത്രത്തിൽ ചാന്ദ്നി ശ്രീധരൻ, അപർണ ബാലമുരളി, കൃഷ്ണ ശങ്കർ, ശ്രീനാഥ് ഭാസി എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു.
പോലീസ് ഉധ്യോഗസ്ഥനായ രാമെന്ദ്രന്റെ ജീവിതത്തിൽ ഉണ്ടാവുന്ന ഒരു രാത്രികാല സംഭവം അയാളുടെ ജീവിതത്തെ എത്ര മാത്രം മാറ്റി മറക്കുന്നു എന്നതാണ് അള്ള് രാമേന്ദ്രൻ പറയുന്നത്.

രാമേന്ദ്രൻ ആയി മികച്ച പ്രകടനം തന്നെയാണ് ചാക്കോച്ചൻ കാഴ്ച വച്ചത്. സമീപകാലത്തെ മികച്ച കഥാപാത്രം കൂടിയായിരുന്നു ചിത്രത്തിലേത്. മറ്റു കഥാപാത്രങ്ങളും തങ്ങളുടെ ഭാഗം ഭംഗിയാക്കി. കയ്യടികൾ അർഹിക്കുന്ന പ്രകടനം ആയിരുന്നു ചാന്ദ്നിയും അപർണ ബാലമുരളിയും കാഴ്ച വച്ചത്. കൃഷ്ണ ശങ്കറിന്റെ അഭിനയവും എടുത്തു പറയേണ്ടവ തന്നെ.മുൻപ് ചിലവ് കുറഞ്ഞ മലയാളം സിനിമ എന്ന ഖ്യാതി നേടിയ ബിലാഹരി ഒരുക്കിയ കോമഡി ത്രില്ലർ ഉദ്ദേശിച്ച രീതിയിൽ മികച്ചതാക്കി പൂർത്തിയാക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.


ക്യാമറ കൈകാര്യം ചെയ്ത ജിംഷി ഖാലിദും സംഗീതം നിർവഹിച്ച ഷാൻ റഹ്മാനും തങ്ങളുടെ ഭാഗം മനോഹരമാക്കി.

ഒരു കോമഡി ത്രില്ലറിന് വേണ്ട ചെറുവകൾ എല്ലാം കൃത്യമായി തന്നെ കൂട്ടി ചേർത്തു പ്രായഭേദമെന്യേ ആർക്കും ആസ്വദിക്കാവുന്ന ചിത്രമെന്ന രീതിയിലാണ് അള്ള് രാമെന്ദ്രൻ നമുക്ക് മുന്നിലെത്തുന്നത്.
കുടുംബ സമേധം ആസ്വദിക്കാവുന്ന ഒരു കിടിലൻ ചാക്കോച്ചൻ ചിത്രം

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments