ചിരിപ്പിച്ചും ചിന്തകൾ ഉണർത്തിയും റോബോട്ട്; അച്ഛനും മകനും കുഞ്ഞപ്പനും മനസ്സ് കീഴടക്കുമെന്ന് ഉറപ്പ് ! ആൻഡ്രോയ്‌ഡ്‌ കുഞ്ഞപ്പൻ റിവ്യൂ

രതീഷ് രാമകൃഷ്ണൻ പൊതുവാൾ സൗബിൻ, സുരാജ് എന്നിവരെ പ്രധാന താരങ്ങൾ ആക്കി ഒരുക്കി ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ 5.25. ഒരു അച്ഛന്റെയും മകന്റെയും വ്യത്യസ്തമായ ജീവിതമാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ പറയുന്നത്. പ്രായമേറെ ആയിട്ടും മകനെ മറ്റൊരിടത്തും ജോലിക്ക് അയക്കാതെ കൂടെ വേണമെന്ന വാശിയിൽ ജീവിക്കുന്ന ഭാസ്കരന് കൂട്ടായി ഒരു റോബോട്ടിനെ മകൻ സുബ്രമണ്യൻ നൽകി റഷ്യയിലേക്ക് യാത്രയാവുന്നത് മുതലാണ് ചിത്രത്തിന്റെ രസച്ചരട് മുറുകുന്നത്.

സുബ്രഹ്മണ്യൻ, ഭാസ്കരൻ എന്നിവരായി യഥാക്രമം സൗബിനും സുരാജും മികച്ച പ്രകടനങ്ങൾ കാഴ്ച വച്ചു. മറുനാടൻ സുന്ദരി സിർദ്ദി കിൻഡോ ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്‌. സാധാരണ ഒരു കഥതന്തുവിനെ വളരെ ഫ്രഷ് ആയ രീതിയിലൂടെ അവതരിപ്പിച്ചു എന്നത് തന്നെയാണ് സംവിധായകന്റെ വിജയം. രാജേഷ്, സൈജു കുറുപ്പ് തുടങ്ങിയവരും തങ്ങളുടെ ഭാഗം ഭംഗിയാക്കി. ബിജിപാൽ ഒരുക്കിയ മനോഹര സംഗീതവും സനു ജോണ് ഒരുക്കിയ ഛായാഗ്രഹണവും വളരെയേറെ പ്രശംസ അർഹിക്കുന്നുണ്ട്.

ചുരുക്കത്തിൽ കുഞ്ഞപ്പൻ നമ്മളോട് പറയുന്നത് മനുഷ്യനെന്നും പങ്കു വയ്ക്കുന്നത് നമ്മൾക്ക് തന്നെ അറിയാവുന്ന എന്നാൽ ഓര്മിക്കാത്ത ചില ചിന്തകളാണ്. തീർച്ചയായും നമ്മുടെ തിരക്കുകൾ എന്താണെന്ന് നമ്മൾ തന്നെ ആലോചിച്ചു പോവുന്ന കുറച്ചു മണിക്കൂർ.. ചിരിച്ചും ചിന്തിച്ചും കൂടെ കൂട്ടാം കുഞ്ഞപ്പനെ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x