മറച്ചു വച്ചതിനെ കണ്ടു പിടിക്കാനുള്ള അന്വേഷണം; ഞെട്ടിപ്പിച്ചുകൊണ്ട് മറ്റൊരു ഫാമിലി ത്രില്ലർ

അന്വേഷണം റിവ്യൂ വായിക്കാം

ലില്ലി എന്ന നിരൂപക ശ്രദ്ധ നേടിയ ചിത്രത്തിന് ശേഷം പ്രശോഭ് വിജയൻ ഒരുക്കി ഇന്ന് തീയേറ്ററുകളിൽ എത്തിയ പ്രധാന റിലീസുകളിൽ ഒന്നാണ് ജയസൂര്യ നായകൻ ആകുന്ന അന്വേഷണം. E4 entertainment നിർമിച്ച ചിത്രം പറയുന്നത് ഒരു അപകടം മൂലം ആശുപത്രിയിൽ എത്തുന്ന കുട്ടിയിൽ നിന്ന് തുടങ്ങുന്ന അന്വേഷണമാണ്.

ജയസൂര്യയെ കൂടാതെ ശ്രുതി രാമചന്ദ്രൻ, നന്ദു, വിജയ് ബാബു, ലിയോണ ലിഷോയ്, ലെന തുടങ്ങിയ താരങ്ങൾ ചിത്രത്തിലുണ്ട്. തന്റെ ആദ്യ ചിത്രം പോലെ തന്നെ മികച്ചൊരു പരീക്ഷണരീതിയിൽ തന്നെയാണ് പ്രശോഭ് രണ്ടാം ചിത്രവും ഒരുക്കിയിരിക്കുന്നത്. ഹോസ്പിറ്റലിൽ തന്നെ കൂടുതലും പുരോഗമിക്കുന്ന കഥ വളരെ ത്രില്ലിംഗ് ആയി ഒരുക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ഒപ്പം സുജിത് വാസുദേവിന്റെ ഛായാഗ്രഹണവും മികവുറ്റ്‌ നിന്നു. ഇമോഷണൽ രംഗങ്ങൾ ഉൾപ്പെടുന്ന കഥാപാത്ര പ്രകടനങ്ങൾ പ്രശംസനീയം തന്നെയാണ്. ജയസൂര്യ, ശ്രുതി, വിജയ് ബാബു, ലിയോണ ലിഷോയ് തുടങ്ങിയവരുടെ പ്രകടനങ്ങൾ എടുത്തു പറയേണ്ടവയാണ്. ജേക്സ്‌ ബിജോയ് ഒരുക്കിയ സംഗീതവും പല സീനുകളും ആഴമുള്ളവയാക്കി.

വർഷം തുടങ്ങുമ്പോൾ തന്നെ മറ്റൊരു ത്രില്ലർ ചിത്രം നമുക്ക് ലഭിച്ചിരിക്കുകയാണ്. എല്ലാ മാതാപിതാക്കളും തങ്ങളുടെ മക്കളോടൊപ്പം നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമയാണ് അന്വേഷണം. തീർച്ചയായും ഏതെങ്കിലും ഒരു ഭാഗത്തു നിങ്ങൾക്ക് നിങ്ങളെ തന്നെ കാണാൻ സാധിക്കും. തീയേറ്ററിൽ തന്നെ പോയി ആസ്വദിക്കേണ്ട മികച്ച സിനിമ അനുഭവമാണ് അന്വേഷണം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments