വാദം ജയിച്ച്‌ ഈ വക്കീലും കക്ഷിയും; കക്ഷി അമ്മിണിപിള്ള റിവ്യൂ വായിക്കം !!

നവാഗതനായ ദിൻജിത്‌ അയ്യതൻ സംവിധാനം ചെയ്ത്‌ ആസിഫ്‌ അലി നായകനായി ഇന്ന് തിയേറ്ററുകളിൽ എത്തിയ സിനിമയാണ് കക്ഷി അമ്മിണിപിള്ള. തീർത്തും തലശ്ശേരിയിൽ ആണ് ഈ സിനിമ നടക്കുന്നത്. ഒരു അസാധാരണമായ കേസിനെ ചുറ്റിപ്പറ്റിയാണ് സിനിമ. നവവധു ആയ കാന്തിയുടെയും വരനായ ഷജിത്കുമാർ അമ്മിണിപിള്ളയുടേയും വിവാഹ മോചനക്കേസിലൂടെ ആണ് സിനിമയുടെകഥ മുന്നോട്ടു പോകുന്നത്.പ്രദീപൻ എന്ന രാഷ്ട്രീയ വക്കീൽ കേസ് ആദ്യം നിരസിക്കുകയും പിന്നെ ഏറ്റെടുത്തു ഉണ്ടാവുന്ന സംഭവ വികാസങ്ങൾ ആണ് കക്ഷി അമ്മിണിപിള്ള എന്ന ചിത്രം പറയുന്നത്‌.

പ്രദീപൻ വക്കിൽ ആയി ആസിഫ്‌ അലി എത്തുമ്പോൾ വക്കീലിന്റെ കക്ഷിയായി അഹമ്മദ്‌ സിദ്ധിഖ്‌ വേഷമിടുന്നു. ആസിഫ്‌ അലി ആദ്യമായി വക്കീൽ വേഷം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്‌. നായികയായി വന്ന ഫറ ഷിബില ഒരു വലിയ കയ്യടി അർഹിക്കുന്നുണ്ട്. ബേസിൽ ജോസഫ്, വിജയരാഘവൻ, നിർമൽ പാലാഴി, സുധീഷ്, ശ്രീകാന്ത് മുരളി, ഹരീഷ് കണാരൻ, മാമൂക്കോയ, ഉണ്ണിരാജ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

സിനിമയിലെ ഗാനങ്ങൾ ഒക്കെ തന്നെയും നീതിപുലർത്തി എന്നു വേണം പറയാൻ. ബിജിബാലും അരുൺ മുരളീധരനും ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്‌. ജേക്സ്‌ ബിജോയ്‌ ആണ് പശ്ചാത്തല സംഗീതം. പ്രേക്ഷകനെ സിനിമയിൽ പിടിച്ചിരുത്തുന്ന കാര്യത്തിൽ ജേക്സ്‌ ബിജോയുടെ പങ്ക്‌ വളരെ വലുതാണ്. സിനിമയിലെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് ബാഹുൽ രമേശ് ആണ്. വളരെ മികച്ച രീതിയിൽ അദ്ദേഹം ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്‌.

ഹാസ്യത്തിന്റെ പശ്ചാത്തലത്തിലൂടെ കഥ പറഞ്ഞുപോകുന്ന ഒരു റിയലിസ്റ്റിക്‌ സിനിമയാണ് കക്ഷി അമ്മിണിപിള്ള. കുടുംബമായി ഇരുന്ന് കണ്ട ആസ്വദിക്കാൻ പറ്റിയ ഒരു മികച്ച ചിത്രം എന്ന് തന്നെ പറയാം. ധൈര്യമായി ടിക്കറ്റ്‌ എടുക്കാം, നിങ്ങൾ നിരാശരാകില്ല!

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x