ഒരു വലിയ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ – സിദ്ദിഖ് കൂട്ടുകെട്ട് ഒരുമിക്കുന്ന ബിഗ് ബ്രദർ ആണ് ഇന്നത്തെ പ്രധാന റിലീസ്. മോഹൻലാൽ, സർജാനോ ഖാലിദ്, അനൂപ് മേനോൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ബോളിവുഡ് താരം അർബാസ് ഖാൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഒരു പ്രത്യേക സാഹചര്യത്തിൽ ജീവപര്യന്തം തടവ് അനുഭവിക്കേണ്ടി വരുന്ന സചിതാനന്ദൻ പുറത്തെത്തുന്നതും പിന്നീട് അദ്ദേഹത്തിന്റെ അനിയനൊപ്പമുള്ള ജീവിതവും ശേഷമുണ്ടാവുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ബിഗ് ബ്രദർ പറയുന്നത്.
![](https://i0.wp.com/10gmedia.com/wp-content/uploads/2020/01/f06bf860-2b34-44a4-9a63-5e950857a809.jpg?resize=696%2C316&ssl=1)
മോഹൻലാൽ ചെയ്ത സച്ചിദാനന്ദൻ അദ്ദേഹം എല്ലാ സിനിമകളെയും പോലെ തന്നെ മനോഹരമാക്കിയിട്ടുണ്ട്. മികച്ച തിരക്കഥയിൽ ഭംഗിയായി അവതരിപ്പിച്ച സിദ്ദിഖും തന്റെ ഭാഗം കയ്യടികൾ നേടാൻ പാകത്തിൽ ഉള്ളതാക്കി. അർബാസ് ഖാൻ ഉൾപ്പടെ മറ്റു കഥാപാത്രങ്ങൾ എല്ലാം ഗംഭീര പ്രകടനങ്ങൾ കാഴ്ച വച്ചു എന്ന് തന്നെ പറയാം. ജിത്തു ദാമോദർ ഒരുക്കിയ ഛായാഗ്രഹണവും ദീപക് ദേവിന്റെ സംഗീതവും സിനിമക്ക് യോജിച്ച രീതിയിൽ ഉള്ളവയായിരുന്നു.
![](https://i2.wp.com/10gmedia.com/wp-content/uploads/2020/01/1f53124e-cb31-4794-9c63-737202b2e3cd.jpg?fit=696%2C928&ssl=1)
ആക്ഷൻ തന്നെയാണ് ചിത്രത്തിലെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്. മോഹൻലാൽ എന്ന മാസ്സ് ഹീറോയുടെ മികച്ച ആക്ഷൻ സീനുകളാൽ സമ്പന്നമാണ് ചിത്രം. ആക്ഷനോടൊപ്പം തന്നെ ചിരിക്കുള്ള വകുപ്പും ചിത്രം സമ്മാനിക്കുന്നുണ്ട്. സിദ്ധീഖ് എന്ന സംവിധായകന്റെ മുൻ ചിത്രങ്ങളെ പോലെ തന്നെ കുടുംബമായി കണ്ടാസ്വദിക്കാൻ പറ്റുന്ന ഒരു വിരുന്ന് തന്നെയാണ് ബിഗ് ബ്രദറെന്ന് ചുരുക്കം.
![](https://i1.wp.com/10gmedia.com/wp-content/uploads/2020/01/f6b4bde4-4620-4de4-8d16-c0b34249a2ff.jpg?fit=696%2C316&ssl=1)
വീണ്ടും ഒരു മോഹൻലാൽ ആക്ഷൻ മൂവി തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഇനി എന്തായാലും കാണാൻ പോവുന്നത് ബിഗ് ബ്രദർ തേരോട്ടം ആയിരിക്കും. മടിക്കാതെ ടിക്കറ്റ് എടുക്കാം ചിത്രത്തിന്.