ചിരിപ്പിച്ചും കിടിലൻ ആക്ഷനുമായി ഈ വല്യേട്ടൻ; ബിഗ് ബ്രദർ റിവ്യൂ വായിക്കാം

ഒരു വലിയ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ – സിദ്ദിഖ് കൂട്ടുകെട്ട് ഒരുമിക്കുന്ന ബിഗ് ബ്രദർ ആണ് ഇന്നത്തെ പ്രധാന റിലീസ്. മോഹൻലാൽ, സർജാനോ ഖാലിദ്, അനൂപ് മേനോൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ബോളിവുഡ്‌ താരം അർബാസ് ഖാൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഒരു പ്രത്യേക സാഹചര്യത്തിൽ ജീവപര്യന്തം തടവ് അനുഭവിക്കേണ്ടി വരുന്ന സചിതാനന്ദൻ പുറത്തെത്തുന്നതും പിന്നീട് അദ്ദേഹത്തിന്റെ അനിയനൊപ്പമുള്ള ജീവിതവും ശേഷമുണ്ടാവുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ബിഗ് ബ്രദർ പറയുന്നത്‌.

മോഹൻലാൽ ചെയ്ത സച്ചിദാനന്ദൻ അദ്ദേഹം എല്ലാ സിനിമകളെയും പോലെ തന്നെ മനോഹരമാക്കിയിട്ടുണ്ട്. മികച്ച തിരക്കഥയിൽ ഭംഗിയായി അവതരിപ്പിച്ച സിദ്ദിഖും തന്റെ ഭാഗം കയ്യടികൾ നേടാൻ പാകത്തിൽ ഉള്ളതാക്കി. അർബാസ് ഖാൻ ഉൾപ്പടെ മറ്റു കഥാപാത്രങ്ങൾ എല്ലാം ഗംഭീര പ്രകടനങ്ങൾ കാഴ്ച വച്ചു എന്ന് തന്നെ പറയാം. ജിത്തു ദാമോദർ ഒരുക്കിയ ഛായാഗ്രഹണവും ദീപക് ദേവിന്റെ സംഗീതവും സിനിമക്ക്‌ യോജിച്ച രീതിയിൽ ഉള്ളവയായിരുന്നു.

ആക്ഷൻ തന്നെയാണ് ചിത്രത്തിലെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്. മോഹൻലാൽ എന്ന മാസ്സ്‌ ഹീറോയുടെ മികച്ച ആക്ഷൻ സീനുകളാൽ സമ്പന്നമാണ് ചിത്രം. ആക്ഷനോടൊപ്പം തന്നെ ചിരിക്കുള്ള വകുപ്പും ചിത്രം സമ്മാനിക്കുന്നുണ്ട്‌. സിദ്ധീഖ്‌ എന്ന സംവിധായകന്റെ മുൻ ചിത്രങ്ങളെ പോലെ തന്നെ കുടുംബമായി കണ്ടാസ്വദിക്കാൻ പറ്റുന്ന ഒരു വിരുന്ന് തന്നെയാണ് ബിഗ്‌ ബ്രദറെന്ന് ചുരുക്കം.

വീണ്ടും ഒരു മോഹൻലാൽ ആക്ഷൻ മൂവി തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഇനി എന്തായാലും കാണാൻ പോവുന്നത് ബിഗ് ബ്രദർ തേരോട്ടം ആയിരിക്കും. മടിക്കാതെ ടിക്കറ്റ് എടുക്കാം ചിത്രത്തിന്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x