ത്രില്ലിംഗും ചിരിയും കുടുംബ നിമിഷങ്ങളുമായി പൃഥ്വി; ബ്രദേഴ്‌സ് ഡേ റിവ്യൂ വായിക്കാം

ഓണത്തിന് വന്ന ഇന്നത്തെ പ്രധാന റിലീസുകളിൽ ഒന്നാണ് പൃഥ്വിരാജ് നായകൻ ആയ ബ്രദേഴ്‌സ് ഡേ. കലാഭവൻ ഷാജോണ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ബ്രദേഴ്‌സ് ഡേ. ഷാജോണ് തന്നെയാണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നതും. പൃഥ്വിയെ കൂടാതെ, വിജയരാഘവൻ, ധർമജൻ, മഡോണ സെബാസ്റ്റ്യൻ, ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാർട്ടിൻ, മിയ, എന്നിവരും ചിത്രത്തിലുണ്ട്. തമിഴ് നടൻ പ്രസന്നയാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ നിന്നു ആരംഭിക്കുന്ന കഥ കൊച്ചിയിലാണ് പുരോഗമിക്കുന്നത്‌. റോണി എന്ന യുവാവിന്റെയും സഹോദരിയുടെയും ജീവിതത്തിൽ അവർ കണ്ടു മുട്ടുന്ന ചിലർ വരുത്തുന്ന മാറ്റങ്ങൾ ആണ് ചിത്രം പറയുക. റോണി ആയി പൃഥ്വിരാജ്‌ വേഷമിടുന്നു. തമാശയിലൂടെ കഥ പറഞ്ഞു പോകുന്ന ആദ്യ പകുതിയിൽ നിന്നു മൊത്തം ത്രില്ലിംഗും ആക്ഷനും നിറഞ്ഞ രണ്ടാം പകുതിയിലേയ്ക്കാണ് ചിത്രം പോകുന്നത്‌.

തന്റെ ആദ്യ സംവിധാന സംരംഭം ഷാജോൺ ഗംഭീരമാക്കി എന്നു വേണം പറയാൻ. കാമ്പുള്ള കഥയ്ക്ക് നട്ടെല്ലുള്ള മേയ്ക്കിങ് എന്നു പറയാം.
റോണി ആയി പൃഥ്വിയും നായികമാരായി വന്നവരും മികച്ച പ്രകടനം കാഴ്ച വച്ചപ്പോൾ എല്ലാ ചിത്രങ്ങളിലെയും പോലെ വിജയരാഘവൻ തന്റെ ഭാഗവും ഭംഗിയാക്കി. വില്ലൻ വേഷം ചെയ്ത പ്രസന്ന അതിഗംഭീരമായി തന്റെ മലയാള ചിത്രം പൂർത്തിയാക്കി. നായകനും വില്ലനും തമ്മിലുള്ള സംഘട്ടന സീനുകളും മികവ് പുലർത്തി.

ജിത്തു ദാമോദറിന്റെ ഛായാഗ്രഹണവും 4 മ്യൂസിക്സ്‌ ഒരുക്കിയ സംഗീതവും ചിത്രത്തിന്റെ ആസ്വാദനം ഭംഗം വരുത്താതെ ഒഴുക്കിനൊപ്പം തന്നെ പ്രേക്ഷകരെ കൊണ്ട് പോയിട്ടുണ്ട്.

ഓണക്കാലം ആഘോഷിക്കാൻ വന്ന ചിത്രങ്ങളിൽ ആക്ഷൻ എന്ന ഘടകം ഉള്ളത് കൊണ്ട് തന്നെ വ്യത്യസ്തമാണ് ബ്രദേഴ്‌സ് ഡേ. കുടുംബബന്ധങ്ങളുടെ കഥ പറയുന്നത് കൊണ്ട് തന്നെ ഏതൊരു ഫാമിലിയ്ക്കും സംശയം കൂടാതെ ബ്രദേഴ്‌സ് ഡേയ്ക്ക് ടിക്കറ്റ് എടുക്കാം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x