തിയേറ്ററുകളിൽ ചിരിയുത്സവം തീർത്ത്‌ 3 ഇഡിയറ്റുകൾ; ചിൽഡ്രൻസ്‌ പാർക്ക്‌ റിവ്യൂ വായിക്കാം !!

ഒട്ടനവധി മികച്ച സിനിമകൾ മലയാളി പ്രേക്ഷകർക്ക്‌ സമ്മാനിച്ചിട്ടുള്ള ഷാഫി സംവിധാനം ചെയ്ത്‌ ഇന്ന് തിയേറ്ററുകളിൽ എത്തിയ സിനിമയാണ് ചിൽഡ്രൻസ്‌ പാർക്ക്‌. പുറത്തിറങ്ങിയ ഗാനങ്ങൾ കൊണ്ടും ട്രെയ്‌ലർ കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത ചിത്രം റിലീസിന് മുന്നെ തന്നെ സംസാരവിഷയമായിരുന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ, ഷറഫുദ്ദീൻ, ധ്രുവൻ എന്നീ യുവ താരങ്ങൾ ആണ് നായകന്മാരായി എത്തുന്നത്‌.

വീട്ടുകാരിൽ നിന്നും പിണങ്ങി വന്ന ഇവർ ഒരു അനാഥാലയം ഏറ്റെടുത്ത്‌ നടത്തുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് കഥയുടെ ഇതിവൃത്തം. ഗായത്രി സുരേഷ്‌, മാനസ രാധാകൃഷ്ണൻ, സൗമ്യ എന്നിവർ നായികമാരാകുന്നു. റാഫിയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്‌. ആദ്യാവസാനം പൊട്ടിച്ചിരി നിറയ്ക്കുന്ന സംഭാഷണങ്ങൾ, പ്രണയം, ആക്ഷൻ എല്ലാം നിറഞ്ഞ ഒരു കമ്പ്ലീറ്റ്‌ എന്റർടൈന്മെന്ര് പാകേജ്‌ ആയിറ്റാണ് സംവിധായകൻ ചിത്രം ഒരുക്കിയിട്ടുള്ളത്‌.

ഫൈസൽ അലി പകർത്തിയ മൂന്നാറിന്റെ ദൃശ്യ ഭംഗി ചിത്രത്തിലുടനീളം കാണാൻ സാധിക്കും. ഛായാഗ്രഹണവും ചിത്ര സംയോചനവും വളരെ അധികം മികച്ചു നിന്നു. 2 കണ്ട്രീസിന് ശേഷം റാഫി – ഷാഫി കൂട്ടുകെട്ട്‌ ഒന്നിക്കുന്ന ചിത്രമെന്ന നിലക്ക്‌ പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിക്കാത്ത ചിത്രമാണ് ചിൽഡ്രൻസ്‌ പാർക്ക്‌.

ഷാഫിയുടെ മുൻകാല ചിത്രങ്ങളെ പോലെ നർമ്മത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം കുടുംബസമേതം വന്ന് ആസ്വദിക്കാവുന്ന രീതിയിൽ ആണ് അദ്ദേഹം ഒരുക്കിയിട്ടുള്ളത്‌. 100 രൂപ ടിക്കറ്റ്‌ എടുത്ത്‌ കാണുന്ന ഏതൊരു പ്രേക്ഷകനെയും രസിപ്പിക്കുന്ന ഒരു പക്കാ കോമഡി എന്റർടൈനർ എന്ന് നിസ്സംശയം പറയാം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments