ഭയത്തിന്റെയും ആകാംക്ഷയുടെയും ചോല; റിവ്യൂ വായിക്കാം

വിവാദവും ചർച്ചയുമായ സെക്സി ദുർഗയ്ക്ക് ശേഷം സനൽകുമാർ ശശിധരൻ ഒരുക്കി ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ചോല. ജോജു ജോർജ്, നിമിഷ സജയൻ, പുതുമുഖം അഖിൽ വിശ്വനാഥ്‌ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം നിരവധി ഫിലിം ഫെസ്റ്റിവൽ സ്ക്രീനിങ്ങുകൾക്ക് ശേഷം ആണ് തീയേറ്ററിൽ എത്തുന്നത്.

മികച്ച സഹനടനുള്ള അവാർഡ് ജോജു ജോർജിനും മികച്ച നടിക്കുള്ള പുരസ്‌കാരം നിമിഷക്കും വാങ്ങി കൊടുത്ത ചിത്രം പറയുന്നത് മൂന്ന് വ്യക്തികളുടെ ജീവിതത്തിലെ സംഭവങ്ങളെ കുറിച്ചാണ്. തന്റെ കാമുകനൊപ്പം എറണാകുളം നഗരം കാണാൻ ഹൈറേഞ്ചിലെ ഒരു ഗ്രാമത്തിൽ നിന്നും പുറപ്പെടുന്നതും കാമുകന്റെ ആശാൻ എന്നറിയപ്പെടുന്ന ആളും ചേരുന്ന ഈ യാത്രയിൽ ഉണ്ടാകുന്ന സംഭവ വികാസങ്ങൾ ആണ് സിനിമ പറയുന്നത്‌. പറയേണ്ട കാര്യം വ്യക്തമായ അവതരണത്തിലൂടെ കാട്ടി തരാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. അജിത് ആചാര്യ നിർവഹിച്ച ഛായാഗ്രഹണം മികച്ചതായിരുന്നു. ബേസിൽ സിജെ ഒരുക്കിയ പശ്ചാത്താലവും മികച്ചു നിന്നു. ചിത്രത്തിന്റെ ത്രില്ലർ സ്വഭാവം നില നിർത്തുന്നതിൽ പശ്ചാത്തല സംഗീതം മുഖ്യ പങ്ക്‌ തന്നെ വഹിച്ചിട്ടുണ്ട്‌.

ഒരു ആർട്ട് ചിത്രത്തെ സമീപിക്കുന്ന പോലെ തന്നെ ഈ ചിത്രത്തെയും സമീപിക്കുമ്പോൾ നമുക്ക് ലഭിക്കുന്നത് സമീപകാലത്തെ മികച്ച ചിത്രമാണ്. തീയേറ്ററിൽ കണ്ടു പ്രോത്സാഹിപ്പിക്കേണ്ട മറ്റൊരു മികച്ച ശ്രമമാണ് ചോല. ഒരു പക്ഷെ സനൽ കുമാർ എന്ന സംവിധായകന്റെ മികച്ച വർക്ക്‌ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ചിത്രം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x