രാജനിലേയ്ക്ക് അൻപ് എത്തിച്ചേരുന്ന വഴി…. വടചെന്നൈ പറയുന്നത് നിലനില്പിനായുള്ള റൗഡിസത്തിന്റെ കഥ…!! റിവ്യൂ വായിക്കാം

വണ്ടർബാർ ഫിലിംസിന് വേണ്ടി ധനുഷ് നിർമിച്ചു ധനുഷ് തന്നെ അഭിനയിച്ച മൂന്നാം വെട്രിമാരൻ ചിത്രമാണ് ‘വടചെന്നൈ’

പേരു പോലെ തന്നെ 2003 കാലഘട്ടത്തിൽ ചെന്നൈയിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. മറീന ബീച്ചിനോട് ചേർന്നു കിടക്കുന്ന ഗ്രാമവും അവരുൾപ്പെട്ട സമൂഹവും രാഷ്ട്രീയ- സാംസ്കാരിക മേഖലകളിൽ അവരുടെ ഇടപെടലുമൊക്കെ ആയി വളരെ റിയലിസ്റ്റിക് ആയി പോവുന്ന ചിത്രമാണ് വടചെന്നൈ.

ധനുഷിനൊപ്പം ഐശ്വര്യ രാജേഷ്, ആൻഡ്രിയ, അമീർ സുൽത്താൻ, സമുദ്രക്കനി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കഥാപാത്രങ്ങളുടെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ആസ്വാദന നിലവാരം ഉയർത്തുന്നത്.

വേൽരാജ് നിർവഹിച്ച ഛായാഗ്രഹണംചിത്രത്തിനു ചേർന്ന റിയലിസ്റ്റിക് ഫ്രയിമുകൾ ആയിരുന്നു. ഒരു റോക്ക് മിക്സ് ബിജിഎം ആണ് സന്തോഷ് നാരായണൻ ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. ഓരോ സീനിന്റെയും വ്യാപ്തിയും ഗാംഭീര്യവും ഉൾകൊള്ളുന്നതായിരുന്നു ചിത്രത്തിന്റെ സംഗീതം.

ശ്രീകർ പ്രസാദിന്റെ എഡിറ്റിംഗ് ആണ് മറ്റൊരു ശ്രദ്ധേയ വിഭാഗം. ചിത്രം കാണുന്ന ഓരോ പ്രേക്ഷകനെയും ഞെട്ടിപ്പിക്കുന്ന കട്ടുകൾ ആയിരുന്നു ഓരോന്നും.

രണ്ടാം ഭാഗത്തേയ്ക്ക് വലിയ പ്രതീക്ഷകൾ നിലനിർത്തി കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. എല്ലാ വെട്രിമാരൻ ചിത്രങ്ങളെയും പോലെ തന്നെ വടചെന്നൈ നാഷണൽ ലെവൽ ശ്രദ്ധ നേടിയെടുക്കും എന്നതിൽ തർക്കമില്ലാത്ത കാര്യമായി തന്നെ തുടരുന്നു..

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments