ഡ്രൈവിംഗ്‌ ലൈസൻസ്‌ പാസ്സായി പൃഥ്വിരാജ്‌; റിവ്യൂ വായിക്കാം

പൃഥ്വിരാജ്‌ നായകനായി ജൂനിയർ ലാൽ സംവിധാനം ചെയ്ത്‌ ഇന്ന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ഡ്രൈവിംഗ്‌ ലൈസൻസ്‌. സുരാജ്‌ വെഞ്ഞാറമൂട്‌ മറ്റൊരു ശ്രദ്ധേയ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌ സച്ചിയാണ്. പൃഥ്വിരാജ്‌ പ്രൊഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്‌. ഒരു സൂപ്പർസ്റ്റാറും അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഒരു ആരാധകനും തമ്മിൽ ഒരു പ്രത്യേക സാഹചര്യത്തിൽ ഉണ്ടാകുന്ന ഈഗോ ക്ലാഷും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്‌.

സൂപ്പർസ്റ്റാർ ഹരീന്ദ്രൻ ആയി പൃഥ്വിരാജും അദ്ദേഹത്തിന്രെ ആരാധകൻ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്റ്റർ കുരുവിളയായി സുരാജുമാണ് വേഷമിടുന്നത്‌. ഒരു സൂപ്പർസ്റ്റാർ ആയി സത്യതിൽ പൃഥ്വി ജീവിക്കുകയായിരുന്നു എന്ന് പറയാം. കാറിനോട്‌ കമ്പമുള്ള സൂപ്പർസ്റ്റാർ ആയി പൃഥ്വി വേഷമിടുമ്പോൾ അതിഗംഭീരമായി തന്നെ പൃഥ്വി ആ റോൾ കൈകാര്യം ചെയ്തിട്ടുണ്ട്‌. ഈ വർഷം ഇതുവരെ അഭിനയം കൊണ്ട്‌ പ്രേക്ഷകനെ വിസ്മയിപ്പിച്ച സുരാജിന്റെ മറ്റൊരു തകർപ്പൻ കഥാപാത്രമാണ് ഡ്രൈവിംഗ്‌ ലൈസൻസിലെ കുരുവിള. അത്ര ഗംഭീരമായി തന്നെ സുരാജ്‌ ഈ വേഷം അവതരിപ്പിച്ചിട്ടുണ്ട്‌. സുരാജിന്റെ ഭാര്യ കഥാപാത്രമായി മിയയും പൃഥ്വിരാജ്‌ അവതരിപ്പിക്കുന്ന ഹരീന്ദ്രന്റെ ഭാര്യയായി ദീപ്തി സതിയും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കിയിട്ടുണ്ട്‌. എടുത്ത്‌ പറയേണ്ട മറ്റു കഥാപാത്രങ്ങൾ ആണ് സുരേഷ്‌ കൃഷ്ണ അവതരിപ്പിച്ച ഭദ്രൻ എന്ന സിനിമ നടനും സൈജു കുറുപ്പിന്റെ ജോണി എന്ന രാഷ്ട്രീയക്കാരനും. സിനിമ കണ്ടിറങ്ങുന്നവർ ഈ 2 കഥാപാത്രങ്ങളും മറക്കില്ല, അത്‌ തീർച്ച.

അലക്സ്‌ ജെ പുളിക്കൽ ഒരുക്കിയ ഛായാഗ്രഹണം ചിത്രത്തിന്റെ മികവ്‌ പുലർത്തുന്നതിൽ ഏറെ സഹായകമായിട്ടുണ്ട്‌. പല സീനിലും റിച്ച്നസ്സ്‌ തോന്നിക്കുന്ന തരത്തിലുള്ള അതിഗംഭീര വിഷ്വൽസ്‌ ആയിരുന്നു ചിത്രത്തിലേത്‌. യാക്സൻ ഗാരി പെരേര & നേഹ എസ്‌ നായർ ഒരുക്കിയ സംഗീതം കൈയ്യടി അർഹിക്കുന്നവയാണ്.

കോമഡിയും ഇമോഷണൽ രംഗങ്ങളും അൽപം ത്രില്ലും ഒക്കെയായി കാണാൻ പറ്റിയ ഒരു കിടിലൻ പടം. ഇത്തരത്തിൽ ഒരു ചെറിയ കഥയെ അതി മനോഹരമായി മേകിംഗ്‌ കൊണ്ട്‌ ഭംഗിയാക്കിയ ലാൽ ജൂനിയർ തന്നെ താരം. ചുരുക്കത്തിൽ കുടുംബങ്ങൾക്കും യുവാക്കൾക്കും ഒരുപോലെ ആസ്വാദിക്കാൻ പറ്റുന്ന ഒരു തകർപ്പൻ എന്റർടൈനർ തന്നെയാണ് പൃഥ്വിരാജിന്റെ ഡ്രൈവിംഗ്‌ ലൈസൻസ്‌. ധൈര്യമായി ടിക്കറ്റ്‌ എടുക്കാം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x