ഹൃദ്യമായൊരു പ്രണയകഥ.. ഈട റിവ്യൂ വായിക്കാം..

കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ പറഞ്ഞ മികച്ച ഒരു പ്രണയകഥ..

മൈസൂരിൽ ജോലി ചെയ്യുകയായിരുന്ന ആനന്ദും അവിടെ തന്നെ പഠിക്കുന്ന ഐശ്വര്യയും തമ്മിൽ ഉള്ള അവിചാരിത കൂട്ടിമുട്ടലും അവിടെ നിന്നും തുടങ്ങുന്ന പ്രണയവുമാണ് ചിത്രത്തിൽ. ഇവരുടെ ജീവിതത്തിൽ പാർട്ടികളുടെയും കൊടികളുടെയും കടന്നു വരവാണ് പിന്നീട് ചിത്രത്തെ നയിക്കുന്നത്.

ആനന്ദ്‌ ആയിട്ട് വേഷമിടുന്നത്‌ യുവതാരം ഷെയിൻ നിഗമാണ്. ഐശ്വര്യ എന്ന നായിക കഥാപാത്രത്തെ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക്‌ അരങ്ങേറ്റം കുറിച്ച നിമിഷ സജയൻ അവതരിപ്പിക്കുന്നു.

കണ്ണൂരിന്റെ അല്ലെങ്കിൽ ഇന്നിന്റെ രാഷ്ട്രീയം ഏറെക്കുറെ വ്യക്തമാക്കാൻ കഴിഞ്ഞിട്ടുണ്ട് അജിത് കുമാർ എന്ന സംവിധായകന്. സംവിധായകൻ, കഥാകൃത്ത്, എഡിറ്റർ എന്നീ മേഖലയിൽ മികച്ച രീതിയിലാണ് അജിത് കുമാർ തന്റെ ജോലി നിർവഹിച്ചത്.

തീർത്തും റിയലിസ്റ്റിക് ആയ സമീപനം ആയതിനാൽ ചില ഇടങ്ങളിൽ ഇഴച്ചിൽ അനുഭവപ്പെട്ടെങ്കിലും അപ്പോൾ തന്നെ പിക് അപ് ആയി വരുന്ന തരത്തിൽ ആയിരുന്നു ഓരോ ഭാഗവും.

ഓരോ ചിത്രത്തിലും പ്രേക്ഷക പ്രീതി കൂട്ടുന്ന കാര്യത്തിൽ ഷെയ്ൻ ഇത്തവണയും വിജയിച്ചു എന്നു വേണം പറയാൻ. നിമിഷയോടൊപ്പം തന്നെ നിന്നുള്ള മത്സര പ്രകടനം തന്നെ ആയിരുന്നു. കൂടാതെ സുരഭി, അലൻസിയർ, സുജിത് തുടങ്ങിയവർക്കും കൃത്യമായ ജോലി പകുത്തു നൽകിയിരിക്കുന്നു സംവിധായകൻ. ജോണ് പി വർക്കിയുടെ മനോഹര ഗാനങ്ങളും ചിത്രത്തിന്റെ ആസ്വാദന ഭംഗി കൂട്ടുന്നു.

ടിക്കറ്റ് എടുക്കുന്ന ആൾക്ക് മികച്ച ഒരു സിനിമ അനുഭവം തന്നെയാണ് ഈട നൽകുന്നത്

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments