ആകാംക്ഷയുടെ ‘എവിടെ’ ? ; റിവ്യൂ വായിക്കാം !!

കെ.കെ രാജീവ്‌ സംവിധാനം ചെയ്ത്‌ ഇന്ന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ‘എവിടെ’. മനോജ്‌ കെ ജയൻ, ആശ ശരത്‌, സുരാജ്‌ വെഞ്ഞാറമൂട്‌, അനശ്വര, ഷെബിൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ജോണറിലാണ് ഒരുക്കിയിരിക്കുന്നത്‌.

മിനിസ്ക്രീനിൽ ഏറെ പ്രശസ്തമായ ഒട്ടനവധി സീരിയൽ ഒരുക്കിയിട്ടുള്ള‌ കെ.കെ രാജീവ്‌ എന്ന സംവിധായകൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ, ബോബി – സഞ്ജയ്‌ ടീമിന്റെ കഥ എന്നീ നിലക്ക്‌ തന്നെ ഏറെ പ്രതീക്ഷകളുള്ള ചിത്രമാണ് ‘എവിടെ’. ചിത്രത്തിന്റെതായി പുറത്തുവന്ന ട്രെയ്‌ലറുകളും പാട്ടുകളും ആ പ്രതീക്ഷ വർദ്ധിപ്പിച്ചു എന്ന് വേണം പറയാൻ. സിംഫണി സക്കറിയ എന്ന മനോജ്‌ കെ ജയൻ അവതരിപ്പിച്ച കഥാപാത്രത്തെ കാണാതാകുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

ഒരേ സമയം പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ചിത്രം ആനുകാലിക പ്രസക്തിയുള്ള ഒരു സിനിമയാണ്. ബോബി – സഞ്ജയ്‌ ടീമിന്റെ കഥക്ക്‌ തിരക്കഥയും സംഭാഷണവും ഒരുക്കിയത്‌ കൃഷ്ണൻ സി ആണ്. നൗഷാദ്‌ ഷെരീഫ്‌ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്‌. ഹോളിഡേ മൂവീസിന്റെ ബാനറിൽ ജൂബിലി പ്രൊഡക്‌ഷൻസ്, പ്രകാശ് മൂവി ടോൺ, മാരുതി പിക്ചേഴ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്‌.

സിനിമയിലെ തന്റെ ആദ്യ സംവിധാന സംരഭം തന്നെ മികച്ച രീതിയിൽ ഒരുക്കാൻ കെ കെ രാജീവിന് സാധിച്ചിട്ടുണ്ട്‌. ആകാംക്ഷയും സസ്പെൻസും മിസ്റ്ററിയും സമം ചേർത്ത്‌ ഒരുക്കിയിട്ടുള്ള ചിത്രം കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ തൃപ്തിപ്പെടുത്തുമെന്ന് ഉറപ്പ്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments