തമാശയും ഒപ്പം സസ്പെൻസും; ഫാൻസി ഡ്രസ്സ്‌ റിവ്യൂ

സർവ ദീപ്ത പ്രൊഡക്ഷൻസിന് വേണ്ടി നടൻ ഗിന്നസ് പക്രു ആദ്യമായി നിർമ്മിച്ച്‌ ഇന്ന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ഫാൻസി ഡ്രസ്. രഞ്ജിത് സ്കറിയ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് ഗിന്നസ് പക്രു തന്നെയാണ്. അജയകുമാർ, രഞ്ജിത് സ്കറിയ എന്നിവരാണ് തിരക്കഥ. ഗിന്നസ് പക്രു, ഹരീഷ് കണാരൻ, കലാഭവൻ ഷാജോൺ, ശ്വേത മേനോൻ എന്നിവർ ചിത്രത്തിലെ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നു.

ഗോവയിലെ കേരാളത്തിലുമായി നടക്കുന്ന സിനിമ പറയുന്നത് രണ്ടു ചെറിയ കള്ളന്മാർ വലിയ ദൗത്യവുമായി കേരളത്തിൽ എത്തുന്ന കഥയാണ്. കഥാപാത്രങ്ങൾ എല്ലാം അവരുടെ ജോലി ഭംഗി ആക്കിയപ്പോൾ തീയേറ്ററുകളിൽ ചിരിമേളം തന്നെ ആയിരുന്നു പ്രേക്ഷകന് ലഭിച്ചത്‌. ബലമേറിയ തിരക്കഥയ്ക്ക് അതിനു യോജിച്ച മേകിങ് നൽകാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. പ്രദീപ് നായർ ഒരുക്കിയ വിഷ്വൽസും രതീഷ് വേഗയുടെ സംഗീതവും മികവുറ്റതായിരുന്നു.

ഹാസ്യവും സസ്പെന്സും അതിന്റെ രസച്ചരട് മുറിയാതെ നമുക്ക് മുന്നിൽ എത്തിക്കാൻ അണിയറപ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. കൊടുക്കുന്ന പൈസയ്ക്കുള്ള മിനിമം ഗ്യാരണ്ടി ചിത്രം പ്രേക്ഷകർക്ക് നൽകുന്നുമുണ്ട്. നർമ്മം എന്നും ഇഷ്ടപ്പെടുന്ന മലയാളികൾക്ക്‌ കുടുംബസമേതം തിയേറ്ററുകളിൽ പോയി കണ്ടാസ്വദിക്കാവുന്ന ഒരു ചിത്രം തന്നെയാണ് ഫാൻസി ഡ്രസ്സ്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x