ചാരായം പോലെ ഹാസ്യത്തിൻ ലഹരി ചാലിച്ചു കൊണ്ട് ഫ്രഞ്ച് വിപ്ലവം; റിവ്യൂ വായിക്കാം…!

കഴിഞ്ഞ കാലയളവിലെ കേരളത്തിൽ മധ്യ നിരോധനം എങ്ങനെ കേരളത്തെ ബാധിച്ചുവോ അതേ തീവ്രതയിൽ തന്നെ 96ഇലെ ചാരായ നിരോധനവും കേരളത്തെ ബാധിച്ചിട്ടുണ്ട്. അത്തരത്തിൽ കൊച്ചുകടവ് എന്ന ഗ്രാമത്തിൽ ചാരായ നിരോധനം ഉണ്ടാക്കിയ വിപ്ലവമാണ് ഫ്രഞ്ച് വിപ്ലവം പറയുന്നത്. അബ്ബാ ക്രിയേഷൻസിന്റെ ബാനറിൽ

മജു സംവിധാനം ചെയ്തു ഇന്ന് പുറത്തിറങ്ങിയ ചിത്രത്തിൽ സണ്ണി വെയ്ൻ പ്രധാന താരമായി എത്തുന്നു.

സത്യൻ എന്ന കഥാപാത്രത്തെ സണ്ണി വെയ്ൻ മികവുറ്റതാക്കി എന്നു തന്നെ വേണം പറയാൻ. കൊച്ചുണ്ണിയിലെ വില്ലൻ വേഷത്തിനു ശേഷം നായകനിലേയ്ക്കുള്ള മാറ്റം സണ്ണിയെ ഒരിക്കൽ കൂടി പ്രേക്ഷക പ്രീതിയുള്ളവനാക്കുന്നു.

ഹാസ്യ പശ്ചാത്തലത്തിൽ മുന്നോട്ടു പോവുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അൻവർ അലി, സജീർ ഷ, ഷജീർ ജലീൽ എന്നിവർ ചേർന്നാണ്. ചിത്രത്തിലുടനീളം പ്രേക്ഷകരിൽ ചിരി വിടർത്താൻ കഥാകൃത്തുക്കൾക്ക് കഴിഞ്ഞിട്ടുണ്ട്. എല്ലാ ചിത്രങ്ങളിലെയും പോലെ തന്നെ പ്രശാന്ത് പിള്ളയുടെ സംഗീതം ചിത്രത്തെ കൂടുതൽ പ്രിയപ്പെട്ടതാക്കുന്നു. പാപ്പിനു നിർവഹിച്ച ഛായാഗ്രഹണം 96കളുടെ സൗന്ദര്യം തുളുമ്പുന്ന ഗ്രാമ ഭംഗി വിളങ്ങുന്നവയാണ്.

നായികയായി എത്തിയ ആര്യ സലിം, ലാൽ, ചെമ്പൻ വിനോദ്, ലുക്ക്മാൻ, അറിസ്റ്റോ സുരേഷ്, തുടങ്ങിയവരും തങ്ങളുടെ ഭാഗം ഗംഭീരമാക്കിയിട്ടുണ്ട്.

കേരളത്തിന്റെ വശ്യതയിൽ മുന്നോട്ട് പോവുന്ന ഫ്രഞ്ച് വിപ്ലവം എന്താണെന്ന് പ്രേക്ഷകർ മൻസിലാക്കിയെടുക്കുന്ന ഹാസ്യത്തിൽ പൊതിഞ്ഞ രണ്ടു മണിക്കൂറുകൾ എന്തു കൊണ്ടും നമ്മളെ നിരാശപ്പെടുത്തില്ല ഈ എവിടെയോ നഷ്ടപ്പെട്ട സൗഹൃദത്തിന്റെയും കലർപ്പില്ലാത്ത ബന്ധങ്ങളുടെയും കഥ പറയുന്ന ഫ്രഞ്ച് വിപ്ലവം ഈ വാരത്തിൽ തീയേറ്ററിൽ എത്തിയ നല്ലൊരു വിരുന്ന് ആണ്

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments