ചിരിയുണർത്തുന്ന കുറേ നിമിഷങ്ങളും ഒരു കാറും; ‘ഗൗതമന്റെ രഥം’ റിവ്യൂ വായിക്കാം

നീരജ് മാധവിനെ നായകൻ ആക്കി നവാഗതനായ ആനന്ദ് മേനോൻ ഒരുക്കിയ ഗൗതമന്റെ രഥം ആണ് ഇന്നത്തെ മറ്റൊരു പ്രധാന റിലീസ്. പുണ്യ എലിസബത്ത് നായിക ആയി എത്തുന്ന സിനിമയിൽ ബേസിൽ ജോസഫ്‌, രഞ്ജി പണിക്കർ, ദേവി അജിത്, ഹരീഷ് കണാരൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്‌. തന്റെ ലൈഫിലെ വലിയ ആഗ്രഹമായ ഒരു കാർ സ്വന്തമാക്കുന്നതിനിടക്ക്‌ സംഭവിക്കുന്ന ചില കാര്യങ്ങളും തുടർന്നുണ്ടാവുന്ന മറ്റു സംഭവങ്ങളുമാണ് ഗൗതമന്റെ രഥത്തിന്റെ ഇതിവൃത്തം.

പേര് സൂചിപ്പിക്കുന്നത്‌ പോലെ ഒരു നാനോ കാർ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് ഗൗതമന്റെ രഥം. ദി കാർ എന്ന പഴയകാല ജയറാം ചിത്രത്തിന് ശേഷം ആദ്യമായിട്ടായിരിക്കും മലയാളത്തിൽ ഇത്തരത്തിൽ ഒരു ചിത്രം വരുന്നത്‌. നവാഗതന്റെ പാകപ്പിഴകൾ ഇല്ലാതെ തന്റെ കന്നി ചിത്രം ഒരുക്കിയെടുക്കാൻ ഈ സംവിധായകന് സാധിച്ചിട്ടുണ്ട്. സിനിമയുടെ എല്ലാ മേഖലകളും ഒരു പോലെ കൂട്ടി ഇണക്കുന്നതിൽ കാട്ടിയ മികവ് സ്ക്രീനിലും കാണാൻ സാധിച്ചിട്ടുണ്ട്. നീരജ് മാധവ് ഉൾപ്പെടുന്ന കഥാപത്രങ്ങൾ എല്ലാവരും തന്നെ ചിത്രത്തിന് മുതൽക്കൂട്ടാവുന്ന പ്രകടനങ്ങൾ ആയിരുന്നു കാഴ്ച വച്ചത്. വിഷ്ണു ശർമ്മ ഒരുക്കിയ ഛായാഹ്രഹണം ചിത്രത്തിന്റെ കഥയ്ക്കുള്ള ഒഴുക്കിനൊപ്പം ചേർന്നു പോകുന്നതായിരുന്നു. നവാഗതനായ അങ്കിത് മേനോൻ ഒരുക്കിയ പാട്ടുകൾ ആദ്യമേ തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റ് ആയ പോലെ സിനിമയിലും കേൾക്കാൻ ഇമ്പമുള്ളവയായിരുന്നു.

ചുരുക്കത്തിൽ തീയേറ്ററിൽ നിന്നു കണ്ടു വിജയിപ്പിക്കേണ്ട ഒരു കൊച്ചു സിനിമയാണ് ഗൗതമന്റെ രഥം. സ്ഥിരം ശൈലികളിൽ നിന്ന് മാറിയുള്ള ഒരു സിനിമാനുഭവം. ഒരുപാട്‌ ചിരിക്കാനും ചിന്തിക്കാനും പ്രേക്ഷകന് അവസരം നൽകുന്ന ഈ കലാസൃഷ്ടി തിയേറ്ററിൽ നിന്ന് ടിക്കറ്റ്‌ എടുത്ത്‌ കാണുന്ന ഏതൊരു പ്രേക്ഷകനെയും നിരാശനാക്കില്ല എന്ന് തീർച്ച!

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x