തമിഴ്‌ സിനിമയിൽ നിന്നും മറ്റൊരു മികച്ച ത്രില്ലർ ചിത്രം; ‘ഗോദ്‌ഫാദർ’ റിവ്യൂ

ജഗൻ രാജശേഖരൻ സംവിധാനം ചെയ്ത്‌ ഈ വാരം തീയേറ്ററിൽ എത്തിയ ചിത്രമാണ് ഗോഡ് ഫാദർ. ഇതേ പേരിൽ വന്ന മുൻ ചിത്രങ്ങളെ പൊലൊരു ഗാംഗ്സ്റ്റർ ആക്ഷൻ സാനിധ്യം ഇവിടെയും ഉണ്ടെങ്കിലും തീർത്തും വ്യത്യസ്തമായ ഒരു കഥാപരിസരമാണ് സിനിമയുടേത്. നടരാജൻ സുബ്രമഹ്ണ്യൻ, ലാൽ, അനന്യ, അശ്വന്ത്‌ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

തന്റെ മകന്റെ കാര്യസാധ്യത്തിനായി നടക്കുന്ന ഒരു പിതാവും അതേ കാര്യത്തിന് തന്റെ മകനെ രക്ഷിക്കാൻ ശ്രമിക്കുന്ന മറ്റൊരു പിതാവിന്റെയും കഥയാണ് ഗോഡ്ഫാദർ പറയുന്നത്. ഒരു അപ്പാർട്മെന്റിലെ ഒരേ രാത്രിയിലാണ് കഥ നടക്കുന്നത്. ലാൽ ഉൾപ്പെടുന്ന കഥാപാത്രങ്ങളുടെ പ്രകടനം കയ്യടികൾ അർഹിക്കുന്നതാണ്. ഗാംഗ്സ്റ്റർ പശ്ചാത്തലം ഉള്ളത് കൊണ്ട് തന്നെ ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ സ്റ്റൈലിഷ് ആണ്. കാണുന്ന പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്ന ചില ത്രില്ലർ നിമിഷങ്ങളും സിനിമ സമ്മാനിക്കുന്നുണ്ട്‌. റിയലിസ്റ്റിക് രീതിയിൽ കഥ പറഞ്ഞു പോവുന്ന ചിത്രത്തിന്റെ ഷൺമുഖ സുന്ദരും ഒരുക്കിയ ഛായാഗ്രഹണവും നവീൻ രവീന്ദ്രന്റെ പശ്ചാത്തല സംഗീതവും ചിത്രത്തെ വലിയ രീതിയിൽ സഹായിച്ചിട്ടുണ്ട്.

മടുപ്പില്ലാതെ തീയേറ്ററിൽ ഇരിക്കുന്ന മണിക്കൂറുകൾ പൈസ വസൂൽ ആക്കാൻ ഏറ്റവും നല്ല ഓപ്‌ഷൻ തന്നെയാണ് ഗോഡ്ഫാദർ. ഏറ്റവും കൂടുതൽ ത്രില്ലർ സിനിമകൾ ഇറങ്ങുന്ന തമിഴ്‌ സിനിമയിൽ നിന്നും ലഭിച്ച മറ്റൊരു ഗംഭീര ത്രില്ലർ തന്നെയാണ് ഗോഡ്‌ഫാദർ എന്ന് ചുരുക്കും.

കേരളത്തിൽ വളരെ കുറവ്‌ സ്ഥലങ്ങളിൽ മാത്രമെ ചിത്രം റിലീസ്‌ ആയിട്ടുള്ളു എന്നത്കൊണ്ട്‌ തന്നെ പറ്റുന്നവർ തിയേറ്ററിൽ തന്നെ പോയി കാണുക. ചിത്രം നിങ്ങളെ നിരാശരാക്കില്ല എന്ന് തീർച്ച.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments