പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീർത്ത്‌ ഈ സർദാർ; ഹാപ്പി സർദാർ റിവ്യൂ

സുദീപ് – ഗീതിക ദമ്പതികൾ സംവിധാനം ചെയ്ത്‌ ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് കാളിദാസ് ജയറാം നായകൻ ആയ ഹാപ്പി സർദാർ. ഹാപ്പി എന്ന പേരുള്ള യുവാവ് പഞ്ചാബിൽ നിന്നും കേരളത്തിൽ എത്തുകയും ശേഷം ഇവിടെയുള്ള പെണ്കുട്ടിയുമായി പ്രണയത്തിൽ ആവുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു സർദാർ – ക്രിസ്ത്യൻ പ്രണയം നേരിടുന്ന പ്രശ്നങ്ങളെ വരച്ചു കാട്ടുന്ന ചിത്രം തീർത്തും എന്റർട്ടേയ്ൻമെന്റ് ലെവലിൽ ആണ് പ്രേക്ഷർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

കാളിദാസും, നായിക മെറിൻ ഫിലിപ്പും ഗംഭീര പ്രകടനങ്ങൾ കാഴ്ച വച്ചു കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയിരിക്കുന്നത്. കൂടാതെ സിദ്ദിഖ്, ശ്രീനാഥ് ഭാസി, സുരാജ്, ജാവേദ് ജഫ്രി തുടങ്ങിയ താരങ്ങളും ചിത്രത്തിലെ തങ്ങളുടെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട്. മുൻപ് പല ഷോർട്ട് ഫിലിംസ്, ഡോക്യൂമെന്ററികൾ ചെയ്ത സുദീപ് – ഗീതിക ദമ്പതികളുടെ ആദ്യ സംവിധാന സംരംഭം ആണ് ഹാപ്പി സർദാർ. വളരെ മികച്ച രീതിയിൽ തങ്ങളുടെ ആദ്യ സിനിമ പൂർത്തിയാക്കിയിട്ടുണ്ട്. മലയാളത്തിൽ ആദ്യമായി ദമ്പതിമാർ സംവിധാനം ചെയ്ത ചിത്രമെന്ന ഖ്യാതിയും ഈ ചിത്രത്തിനുണ്ട്‌. പട്യാല, കുമരകം തുടങ്ങിയ സ്ഥലങ്ങളുടെ ദൃശ്യഭംഗി ഒപ്പിയെടുക്കാൻ അഭിനന്ദൻ രാമനുജം ചെയ്ത ഛായാഗ്രഹണത്തിന് സാധിച്ചിട്ടുണ്ട്. ഗോപി സുന്ദർ ഒരുക്കിയ പാട്ടുകളും ചിത്രത്തിന് യോജിച്ചതായിരുന്നു.

ചിരിക്കൊപ്പം അൽപം ചിന്തയും തരുന്ന ഹാപ്പി സർദാർ തീർച്ചയായും കുടുംബ പ്രേക്ഷകർക്ക്‌ ഒരു വിരുന്ന് തന്നെ ആയിരിക്കും. ധൈര്യമായി കാണാവുന്ന ഒരു പക്കാ എന്റർടൈനർ തന്നെ ആണ് ചിത്രം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments