സാങ്കൽപിക, സ്വപ്‍ന, മായാലോകത്തിലേക്ക് പ്രേക്ഷകനെ നയിച്ചു കൊണ്ട് ഇബ്‌ലീസ്; റിവ്യൂ വായിക്കാം..

വലിയ പ്രതീക്ഷകളാണ് adeventures of Omanakkuttan എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും രോഹിത് വിഎസ് ഉം ഒരിക്കൽ കൂടി ഒന്നിക്കുന്ന ഇബ്‌ലീസ് പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നത്. തിയേറ്ററിൽ വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ലെങ്കിലും ഒരു കൂട്ടം പ്രേക്ഷകർ നെഞ്ചിലേറ്റിയ മികച്ച ഒരു ചിത്രം തന്നെയായിരുന്നു adventures of omanakkuttan.

ഇച്ഛായീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രോഹിത് വിഎസ് സംവിധാനം ചെയ്ത ഇബ്‌ലീസ് പൂർണമായും ഫാന്റസി പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണ്. ആസിഫ് അലി, മഡോണ സെബാസ്റ്റ്യൻ, ലാൽ, സിദ്ദിഖ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അസാധാരണമായ മരണങ്ങൾ അരങ്ങേറുന്ന അല്ലെങ്കിൽ സംഭവിക്കുന്ന ഗ്രാമത്തിന്റെയും ഗ്രാമത്തിലെ വൈശാഖന്റെയും ഫിദയുടെയും കഥ പറയുന്നു ഇബ്‌ലീസ്. നടൻ ലാൽ തന്റെ ഭാഗം വളരെ മികവുറ്റതാക്കി.

ഫാന്റസിയിലൂടെ അലിഞ്ഞു കഥ പറഞ്ഞു പോവുകയും ഒപ്പം ഒരു പിടി ഓർത്തിരിക്കാവുന്ന മുഹൂർത്തങ്ങളും സമ്മാനിക്കുന്നു ഇബ്‌ലീസ്. ക്ലൈമാക്സ് കൂടി ആവുമ്പോൾ തീർത്തും വേറിട്ടൊരു അനുഭവമായി മാറുന്നു ചിത്രം.

അഖിൽ ജോർജിന്റെ ഛായാഗ്രഹണവും ലൈറ്റിങ്ങും ഒരു പ്രത്യേക ഫീൽ ക്രിയേറ്റ് ചെയ്തിട്ടുണ്ട്. കുട്ടികൾക്കായുള്ള അമർചിത്ര കഥകൾക്ക് സമാനമാണ് ഒരു ഷോട്ടുകളും.ജ്യോതിഷ് ശങ്കറിന്റെ കലാസംവിധാനവും പ്രശംസയർഹിക്കുന്നു. ഡോൺ വിന്സെന്റിന്റെ സംഗീതത്തിലുള്ള പാട്ടുകൾ നേരത്തെ തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.

ആദ്യ ചിത്രം പോലെ തന്നെ ഇതും സംവിധായകൻ രോഹിതിന്റെ കയ്യടി അർഹിക്കുന്ന മറ്റൊരു സഹസികഥയാണ്. നിരാശപ്പെടാതെ തീയേറ്ററുകളിൽ ഒരു കഥാപുസ്തകം വായിക്കുന്ന അനുഭൂതിയോടെ കണ്ടിരിക്കാവുന്ന ചിത്രം. ഓമനക്കുട്ടന് സംഭവിച്ചത് ഇബ്ലീസിന് സംഭവിക്കാതിരിക്കേണ്ടത് നമ്മൾ പ്രേക്ഷകരുടെ കടമ കൂടിയാണ്

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments