പൊടിപാറിയ ഇടിയുമായി ജനപ്രിയ നായകനും ആക്ഷൻ കിങ്ങും; ജാക്ക് & ഡാനിയൽ റിവ്യൂ വായിക്കാം

സ്പീഡ്‌ ട്രാക്ക്‌ എന്ന സിനിമക്ക്‌ ശേഷം എസ് എൽ പുരം ജയസൂര്യ ദിലീപിനെയും തമിഴ് ‌നടൻ അർജുനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കി ഇന്ന് തീയേറ്ററുകളിൽ എത്തിയ ജാക്ക് ആൻഡ് ഡാനിയൽ ആണ് ഈ മാസത്തിലെ പ്രധാന റിലീസുകളിൽ ഒന്ന്. ഷിബു തമീൻസ് നിർമിക്കുന്ന ചിത്രത്തിൽ അശോകൻ, സൈജു കുറുപ്പ് തുടങ്ങിയവരും മുഖ്യ വേഷങ്ങൾ ചെയ്യുന്നുണ്ട്. ഒന്നര വർഷത്തിനിടെ 14 തവണ കൊള്ളയടി നടത്തിയ, വിരലടയാളമോ പേരോ മുഖമോ പോലും ശേഷിപ്പിക്കാതെ മുങ്ങി നടക്കുന്ന വിരുതൻ. ഇയാളെ പൂട്ടിക്കെട്ടാനുള്ള ഉദ്യമവുമായി എത്തുന്ന അന്വേഷണ ഉദ്യോഗസ്ഥൻ. ഇവരെ ചുറ്റിപ്പറ്റിയുള്ള അന്വേഷണാത്മക ത്രില്ലറാണ് ജാക്ക് ആൻഡ് ഡാനിയേൽ പറയുന്നത്‌.

വെറുമൊരു ആക്ഷൻ ചിത്രം മാത്രമല്ല ജാക്ക്‌ & ഡാനിയേൽ. നർമ്മത്തിനും ഇമോഷണൽ രംഗങ്ങൾക്കും പ്രാധാന്യം നൽകിയാണ് സംവിധായകൻ ചിത്രം ഒരുക്കിയിട്ടുള്ളത്‌. അതിൽ അദ്ദേഹം പൂർണ്ണമായും വിജയിച്ചിട്ടുണ്ട്‌ എന്നു തന്നെ പറയാം. ദിലീപ് – അർജുൻ എന്നിവരുടെ പക്കാ ആക്ഷൻ ഷോ തന്നെ ആയിരുന്നു ചിത്രം. പീറ്റർ ഹെയിൻ, കനൽ കണ്ണൻ, സുപ്രീം സുന്ദർ എന്നിവർ ചേർന്ന് നിർവഹിച്ച ആക്ഷൻ രംഗങ്ങൾ ചിത്രത്തിലെ പ്രധാനപെട്ട ഹൈലൈറ്റുകളിൽ ഒന്ന് തന്നെയാണ്. അതിനൊത്ത ചായാഗ്രഹണവുമായി ശിവകുമാർ വിജയനും നിന്നപ്പോൾ ദൃശ്യാനുഭവത്തിലും എ ക്ലാസ് അനുഭവം തന്നെ കിട്ടി. ഷാൻ റഹ്മാൻ, ഗോപി സുന്ദർ എന്നിവർ ഒരുക്കിയ സംഗീതം ചിത്രത്തിന്റെ നട്ടെല്ല് തന്നെ ആണ്. പ്രത്യേകിച്ച്‌ ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം.

ചുരുക്കത്തിൽ കുടുംബസമേതം തീയേറ്ററിൽ പോയി കാണുന്ന മണിക്കൂറുകൾ, ചെറിയ തമാശയും ആക്ഷനുമായി ആസ്വദിക്കാനുള്ള വക ജാക്ക് ആൻഡ് ഡാനിയൽ നമുക്ക് തരുന്നുണ്ട്. ദിലീപിന്റെ പ്രേക്ഷകർ ആഗ്രഹിക്കുന്ന എല്ലാ ചേരുവകളും ഉൾപ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x