ഇത്‌ മലയാള സിനിമയുടെ അഭിമാന ചിത്രം; ഞെട്ടിച്ച്‌ ലിജോയുടെ ‘ജല്ലിക്കട്ട്‌’

ഇന്നത്തെ ഏറ്റവും വലിയ റിലീസ്, ചിലപ്പോൾ ഈ വർഷത്തിലെ തന്നെ ഏറ്റവും കാത്തിരുന്ന ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ജെല്ലിക്കെട്ട് ആണ് അത്. തോമസ് പണിക്കർ നിർമിക്കുന്ന ചിത്രത്തിൽ ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, സാബു, ശാന്തി ബാലചന്ദ്രൻ എന്നീ സഹതാരങ്ങൾക്കൊപ്പം സംവിധായകന്റെ ഭാഷയിൽ ഒരു പോത്ത് നായകൻ ആവുന്നു.

ഇതിവൃത്തം:

കശാപ്പിന് കൊണ്ട് വന്ന പോത്ത്‌ കയർ പൊട്ടിച്ച്‌ ഓടുന്നതും അതിനെ പിടിക്കാൻ ഒരുപറ്റം ആളുകൾ ശ്രമിക്കുന്നതുമാണ് കഥ. കട്ടപ്പനയിലെ ഗ്രാമത്തിലാണ് സിനിമ നടക്കുന്നത്‌.

അന്താരാഷ്ട്ര സിനിമ മേളകൾക്ക്‌ ശേഷം ഇന്ന് കേരളത്തിൽ റിലീസ് ആവുന്ന ചിത്രത്തിന് വലിയ സ്വീകരണം തന്നെയാണ് ലഭിച്ചതും. ഗംഭീരം എന്നു പറയാൻ സാധിക്കുന്ന കഥാപാത്ര പ്രകടനങ്ങൾക്കൊപ്പം ഗിരീഷ് ഗംഗാധരൻ ഒരുക്കിയ അസാമാന്യ ഛായാഗ്രഹണം കൂടി ആയപ്പോൾ ഈ വർഷത്തെ ഏറ്റവും മികച്ച സിനിമ അനുഭവം ആയി മാറുന്നു ജല്ലിക്കെട്ട്. പ്രശാന്ത് പിള്ള ഒരുക്കിയ സംഗീതം, ട്രയ്ലറിൽ കണ്ട പോലെ തന്നെ സിനിമയിലും ഭീതിയും ഒപ്പം സിനിമയോടുള്ള ഇഷ്ടവും വർധിപ്പിക്കുന്നുണ്ട്.

ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളും ഓരോ സീനിൽ അഭിനയിച്ചവർ പോലും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്‌. ഒരു മലയാള സിനിമയാണോ ഇതെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള സാങ്കേതിക പ്രകടനവും ജല്ലിക്കട്ടിന്റെ മറ്റൊരു വലിയ സവിശേഷതയാണ്. എല്ലാത്തിനും മേലെ ലിജോ ജോസ്‌ എന്ന സംവിധായകന്റെ സിനിമ തന്നെയാണ് ജല്ലിക്കട്ട്‌. അസാമാന്യം എന്ന് പറയാവുന്ന അദ്ദേഹത്തിന്റെ മേകിംഗ്‌ തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഹൈലൈറ്റ്‌. അങ്ങോട്ടോ ഇങ്ങോട്ടോ കൂടുതൽ ഒന്നും പറയുന്നില്ല. എന്നിരുന്നാലും തീയേറ്ററിൽ കണ്ടു അനുഭവിക്കേണ്ട സിനിമ എന്നൊക്കെ പറയാവുന്ന കൂട്ടത്തിൽ ജെല്ലിക്കെട്ട് എന്നും കാണും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments