ജനപ്രീതി നേടി ജനമൈത്രി: റിവ്യൂ വായിക്കാം

നവാഗതനായ ജോൺ മന്ത്രിക്കൽ സംവിധാനം ചെയ്തു ഇന്ന് തീയേറ്ററുകളിൽ എത്തിയ മറ്റൊരു ചിത്രമാണ്‌ ജനമൈത്രി. ഫ്രൈഡേ ഫിലിംസിന് വേണ്ടി വിജയ്‌ബാബു നിർമിച്ച ചിത്രം അവരുടെ തന്നെ മറ്റു ചിത്രങ്ങളെ പോലെ മിനിമം ഗ്യാരണ്ടി ഉള്ളതായിരിക്കുമെന്നു ഉറപ്പായിരുന്നു. മാത്രമല്ല ഫ്രൈഡേ ഫിലിംസ് അവതരിപ്പിക്കുന്ന പത്താമത്തെ പുതുമുഖസംവിധായകൻ കൂടിയാണ് ജോണ് മന്ത്രിക്കൽ.

ജനങ്ങളോട് നല്ല രീതിയിൽ ഇടപഴുകനും അവരുടെ പ്രീതി ആർജിക്കാനുമുള്ള ഉദ്ദേശത്തിൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്ന പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ചിത്രം ഹാസ്യത്തിന്റെ മേമ്പൊടി കൂടി ആവുമ്പോൾ പ്രിയങ്കരമാവുന്നുണ്ട്.
ഇന്ദ്രൻസ്, സൈജു കുറുപ്പ്, സാബുമോൻ എന്നിവർ പ്രധാന താരങ്ങൾ ആയി എത്തുന്ന ചിത്രം നമുക്ക് വാഗ്ദാനം ചെയ്യുന്നത് വലിയ സംഗീർണതകൾ ഇല്ലാതെ കുറച്ചു നിമഷങ്ങൾ അടിച്ചു പൊളിക്കാനുള്ള വകയാണ്.
സീനിന്റെ ഭംഗിയോ വശ്യതയോ കൂട്ടാനായി പുകവലി, മദ്യപാനം തുടങ്ങിയ രംഗങ്ങൾ കുത്തി കേറ്റിയില്ലെന്നത് പ്രശംസയർഹിക്കുന്നു.

ഷാൻ റഹ്മാൻ നിർവഹിച്ച സംഗീതവും വിഷ്ണു നാരായണന്റെ ഛായാഗ്രഹണവും തൃപ്തികരമാണ്. കുറിക്കു കൊള്ളുന്ന ഹസ്യങ്ങളും നേരം പോക്കുമായി കണ്ടു തീർക്കാവുന്ന ഒരു ചിത്രമെന്ന നിലയ്ക്ക് ജനമൈത്രി പ്രേക്ഷക ശ്രദ്ധ അർഹിക്കുന്ന ഒന്നാണ്. വലിയ ബഡ്ജറ്റിൽ തന്നെ ഒരുങ്ങിയൽ മാത്രമേ നല്ല സിനിമ അനുഭവം ലഭ്യമാകൂ എന്ന ചിന്താഗതിക്കുള്ള അടി കൂടിയാണ് ജനമൈത്രി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x