ജയസൂര്യയുടെ പ്രകടനം മാത്രം മതി ടിക്കറ്റെടുക്കാൻ! മനുഷ്യന്റെ ഉയിർത്തെഴുന്നേൽപ്പ് കൂടി ചർച്ച ചെയ്യുന്ന ‘വെള്ളം’ [Review]

ക്യാപ്റ്റന് ശേഷം പ്രജീഷ് സെൻ കഥയെഴുതി സംവിധാനം ചെയ്തു ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് വെള്ളം. കൊവിഡ്‌ കാലത്തിനു ശേഷം തീയേറ്ററിൽ എത്തുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ഇത്. ഫ്രണ്ട്ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങിയ ചിത്രം ചർച്ച ചെയ്യുന്നത് ട്രയ്ലറിൽ കാണിച്ച പോലെ തന്നെ മുഴുകുടിയനായ മുരളി എന്നയാളുടെ കഥയാണ്. ഭാര്യയും മകളും ഉൾപ്പെടുന്ന കുടുംബം ആയിട്ടുകൂടി കിട്ടിയതെല്ലാം വിറ്റു പെറുക്കി കുടിക്കുന്ന അവസ്ഥയിലുള്ള മുരളിയുടെ മനുഷ്യനിലേയ്ക്കുള്ള മാറ്റമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ജയസൂര്യ എന്ന നടന്റെ അസാധ്യ പെർഫോമൻസ് തന്നെയാണ് സിനിമയുടെ നട്ടെല്ല്. മദ്യപാനിയുടെ മാനറിസംസ് അതേ പോലെ കഥാപാത്രത്തിലേയ്ക്ക് പകർത്താൻ ജയസൂര്യയ്ക്ക് സാധിച്ചിട്ടുണ്ട്.
സംയുക്ത മേനോൻ, സിദ്ദിഖ് തുടങ്ങിയുള്ള മറ്റു താരങ്ങളും അവരുടെ ഭാഗം ഗംഭീരമാക്കി തന്നെ നിർവഹിച്ചു. ബിജിപാൽ ഒരുക്കിയ സംഗീതം ചിത്രത്തിന്റെ വേഗതയെ നല്ല രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. പാട്ടുകളും കേൾക്കാൻ ഇമ്പമുള്ളവയായിരുന്നു.
റോബി രാജ് നിർവഹിച്ച ഛായാഗ്രഹണവും ചിത്രത്തിന്റെ മറ്റൊരു പ്ലസ് പോയിന്റ് ആണ്.

ചുരുക്കത്തിൽ ജയസൂര്യയുടെ പ്രകടനം മാത്രം മതി നമുക്ക് സിനിമയ്ക്ക് ടിക്കറ്റ് എടുക്കാൻ. പക്ഷെ കിട്ടുന്നത് എല്ലാം കൊണ്ടും മികച്ച സിനിമ അനുഭവവും.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...