മാസ്സിന്റെ പൂരവുമായി ജയസൂര്യ; തൃശ്ശൂർ പൂരം റിവ്യൂ വായിക്കാം

രാജേഷ്‌ മോഹനൻ സംവിധാനം ചെയ്ത്‌ ഇന്ന് റിലീസ്‌ ആയ മറ്റൊരു പ്രധാന സിനിമയാണ് തൃശ്ശൂർ പൂരം. ജയസൂര്യ നായകനായ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംഗീത സംവിധായകനായ രതീഷ് വേഗയാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് നിർമാണം. ഫ്രൈഡേ ഫിലിം ഹൗസും ജയസൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്ന പ്രത്യേകതയും തൃശ്ശൂർ പൂരത്തിനുണ്ട്‌. തന്റെ പഴയ ജീവിതം മറന്നിട്ട്‌ നല്ല ജീവിതം നയിക്കുന്ന ഗുണ്ടയായ പുള്ളി ഗിരിയുടെ ജീവിതത്തിൽ ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു സംഭവം നടക്കുകയും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് സിനിമ പറയുന്നത്‌.

പുള്ള്‌ ഗീരിയായി വേഷമിട്ട ജയസൂര്യയുടെ പെർഫോമൻസ്‌ തന്നെയാണ് സിനിമയുടെ നട്ടെല്ല്. ആക്ഷൻ രംഗങ്ങളിൽ ഗംഭീര പെർഫോമൻസ്‌ തന്നെ ആയിരുന്നു ജയസൂര്യയുടേത്‌. നായികയായി ഏറെ ഇടവേളക്ക്‌ ശേഷം മലയാളത്തിലേക്ക്‌ തിരിച്ചു വന്ന സ്വാതി റെഡ്ഡിയും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്‌. ആക്ഷൻ തന്നെയാണ് സിനിമയുടെ പ്രധാന ഘടകം. ചിത്രത്തിന് കഥയൊരുക്കിയ രതീഷ്‌ വേഗ തന്നെയാണ് സംഗീതവും കൈകാര്യം ചെയ്തിരിക്കുന്നത്‌. ആക്ഷൻ മൂഡ്‌ നിലനിർത്തുന്നതിൽ പശ്ചാത്തല സംഗീതം വളരെ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. രാജശേഖർ ഒരുക്കിയ ഛായാഗ്രഹണവും നല്ലതായിരുന്നു.

കുറെ നാളുകൾക്ക്‌ ശേഷം മലയാളത്തിൽ വന്ന നല്ലൊരു ആക്ഷൻ ചിത്രം തന്നെയാണ് ജയസൂര്യയുടെ തൃശ്ശൂർ പൂരം. യുവാക്കൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന രീതിയിൽ ആണ് സംവിധായകൻ ചിത്രത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments