വൈശാഖ സിനിമാസിന്റെ ബാനറിൽ വൈശാഖ് രാജൻ നിർമിച്ചു മാർത്താണ്ഡൻ സംവിധാനം ചെയ്തു ഇന്ന് തീയേറ്ററുകളിൽ എത്തിയ മറ്റൊരു റിലീസ് ആണ് ജോണി ജോണി യെസ് അപ്പ.
കുഞ്ചാക്കോ ബോബൻ നായകനാവുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വെള്ളിമൂങ്ങ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജോജി തോമസ് ആണ്.
ജോണി എന്ന യുവാവിന്റെ കുടുംബവും പരിസരവും അയാളെ സ്വാധീനിക്കുന്ന രീതിയും. അയാൾ മറ്റുള്ളവരെ സ്വാധീനിക്കുന്ന രീതിയും വരച്ചു കാട്ടുന്നതോടൊപ്പം ജീവിതത്തിൽ സംഭവിച്ച ഒരു കാര്യത്തെ അയാൾ നേരിടുന്നതും ചിത്രം പറയുന്നു.

മംത മോഹൻദാസ്, അനു സിതാര, എന്നിവർ നായികമാരായി എത്തുന്ന ചിത്രത്തിൽ ഷറഫുദ്ധീൻ, ഷാജോണ്‍, ഗീത തുടങ്ങിയ വൻ താരനിരയും ഉണ്ട്.
എല്ലാവരും തങ്ങളുടെ ഭാഗം ഭംഗിയാക്കിയപ്പോൾ അവയെല്ലാം തന്റെ ഫ്രയിമിൽ സൗന്ദര്യം നഷ്ടപ്പെടാതെ പകർത്താൻ സിനിമറ്റൊഗ്രാഫർ വിനോദ് ഇല്ലംപിള്ളിക്ക് സാധിച്ചു.

ഷാൻ റഹ്മാൻ ഈണം നൽകിയ പാട്ടുകൾ ചിത്രത്തിനോടും അതിന്റെ വേഗതയോടും നീതി പുലർത്തുന്നവയായിരുന്നു. ലിജോ പോൾ നിർവഹിച്ച എഡിറ്റിംഗ് തന്നെ ഒരു പരിധി വരെ പ്രേക്ഷക പ്രീതി ഉള്ളതാക്കുന്നു.
ചുരുക്കത്തിൽ ഇന്നിറങ്ങിയ മലയാളം ചിത്രങ്ങൾക്കൊപ്പം തന്നെ കുടുംബ പ്രേക്ഷകരൊത്തു ഒരുപോലെ ആസ്വദിച്ചു കാണാവുന്ന ചിത്രമാണ് ജോണി ജോണി യെസ് അപ്പ.




![വർത്തമാനകാല രാഷ്ട്രീയ തീവ്രത ചർച്ച ചെയ്യുന്ന ‘നായാട്ട്’ [Review]](https://i0.wp.com/10gmedia.com/wp-content/uploads/2021/04/PicsArt_04-08-06.32.00-scaled.jpg?resize=218%2C150&ssl=1)