കോമിക്‌ പുസ്തക ചരിത്രത്തിലെ ഏറ്റവും വലിയ വില്ലൻ; ‘ജോക്കർ’ റിവ്യൂ

Todd Philips സംവിധാനം ചെയ്തു ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ രാജ്യാന്തര വേദികളിൽ തിളങ്ങിയ ജോക്കർ ആയിരുന്നു ഈ വാരത്തിലെ പ്രധാന റിലീസ്. ജാക്വിൻ ഫീനിക്സ് നായകൻ ആയി എത്തുന്ന ചിത്രം പറയുന്നത് ഒരു സൊസൈറ്റി ഒരു മനുഷ്യനെ നിർമിക്കുന്നതിൽ വഹിക്കുന്ന പങ്ക് ആണ്. അമ്മയോടൊപ്പം ഉള്ള ദാരിദ്ര്യം നിറഞ്ഞ ജീവിതം തള്ളി നീക്കുന്നതിനായി കോമാളിയുടെ വേഷം കെട്ടിയാടുന്ന ആർതർ ഫ്ലെക്കിന്റെ ജീവിതവും ഗോധം സിറ്റിയുടെ അവസ്ഥയും പറഞ്ഞു കൊണ്ട് തുടങ്ങുന്ന ചിത്രം പിന്നീട് പൂർണമായും സംസാരിക്കുക നമുക്ക് മുന്നിൽ കെട്ടിയാടുന്ന ഒരു ജോക്കറിനെ പോലെയാണ്. നമുക്ക് നേരെയുള്ള കണ്ണാടി എന്നു വിശേഷിപ്പിക്കാവുന്ന പോലെ.

ഛായാഗ്രഹണം അത്യുജ്വലമായിരുന്നു. പഴയ ഗോധം സിറ്റിയെ കാട്ടി തരുന്നതിൽ പ്രൊഡക്ഷൻ ഡിസൈൻ വിഭാഗവും വളരെ നല്ല രീതിയിൽ കഷ്ടപ്പെട്ടിട്ടുണ്ട് എന്നു വ്യക്തം. പശ്ചാത്തല സംഗീതം എന്തു മാത്രം പ്രാധാന്യം ഉണ്ടെന്നും അത് എത്ര തീവ്രത ഉള്ളതാണെന്നും തീയേറ്ററുകളിൽ നിന്നു തന്നെ കണ്ടു മനസിലാക്കേണ്ട ഒന്നാണ്. ചില സമയം അത്‌ നമ്മളെ സന്തോഷിപ്പിക്കും ചില സമയം അത്‌ നമ്മളെ ഭയപ്പെടുത്തും.

എല്ലാ വിഭാഗങ്ങളെയും ഒരുമ്മിപ്പിച്ചു നിർത്തിയപ്പോൾ തന്റെ ലൈഫിലെ ഏറ്റവും മികച്ച കാരക്ടർ തന്നെ തന്നുകൊണ്ട് ജാക്വിൻ ഫീനിക്സ് അസാമാന്യത കാട്ടി. മഹാത്ഭുതങ്ങൾ ഒന്നും നടന്നില്ലെങ്കിൽ ഇത്തവണത്തെ ഓസ്കാർ അവാർഡ്‌ അദ്ദേഹം കൊണ്ടുപോകുമെന്ന് നിസ്സംശയം പറയാം. ജോക്കർ സിനിമ കണ്ടവരാർക്കും മറുത്തൊരു അഭിപ്രായം ഉണ്ടാകില്ല.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments