തിയേറ്ററുകളെ പൂരപ്പറമ്പാക്കി കൊച്ചുണ്ണിയും പക്കിയും; റിവ്യൂ വായിക്കാം..!

ഏറെ കത്തിരിപ്പുകളായിരുന്നു കായംകുളം കൊച്ചുണ്ണി ബിഗ് സ്ക്രീനിൽ അവതരിക്കുന്നു എന്ന വാർത്തയ്ക്ക് ശേഷം.. ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രം ബോബി – സഞ്ജയ് കൂട്ടുക്കെട്ടിൽ കഥയെഴുതി നിർമിക്കുന്നത് റോഷൻ ആൻഡ്രൂസ് ആണ്.

നിവിൻ പോളിയ്ക്കൊപ്പം ശ്രദ്ധയേറിയ അതിഥിതാരമായി മോഹൻലാലും എത്തുന്നു എന്നത് ചിത്രത്തിന്റെ കാത്തിരിപ്പ് കൂട്ടി.

1830കളിൽ നടക്കുന്ന കഥയിൽ കൊച്ചുണ്ണി എന്ന കള്ളൻ എങ്ങനെ ജനങ്ങളുടെ ഇതിഹാസ താരമായി എന്നു വ്യക്തമാക്കുന്നു.

തീർത്തും വ്യത്യസ്തത പുലർത്തുന്ന അവതരണത്തിലൂടെ റോഷൻ ആൻഡ്രൂസ് പ്രേക്ഷകരെ ഞെട്ടിച്ചു എന്നു തന്നെ പറയാം..

കാലഘട്ടത്തിന്റെ പുനർചിത്രീകരണം കയ്യടി അർഹിക്കുന്നതാണ്. പ്രായഭേദമെന്യേ ചിത്രം കാണുന്ന ഓരോ പ്രേക്ഷകനെയും സ്ക്രീനിൽ നിന്നു കണ്ണെടുക്കാൻ തോന്നിക്കാത്ത രീതിയിലുള്ള അവതരണം..

ബിനോദ് പ്രധാൻ ഒരുക്കിയ കൊച്ചുണ്ണിയുടെ ദൃശ്യങ്ങൾ കണ്ണിനെയും മനസിനെയും മയക്കുന്നവയാണ്. നിവിൻ തന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്നു കാഴ്ച വച്ചു കൊണ്ട് കൊച്ചുണ്ണിയെ അവിസ്മരണീയമാക്കിയപ്പോൾ കയ്യടി വാരിയത് ഇത്തിക്കര പാക്കിയായി എത്തിയ മോഹൻലാൽ തന്നെയായിരുന്നു..

ഗോപി സുന്ദറിന്റെ പാട്ടുകളും പശ്ചാത്ത സംഗീതവും ചിത്രത്തിന്റെ താളം ഉയർത്തുന്നു..

ബാബു ആന്റണി, സണ്ണി വെയ്ൻ, ഷൈൻ ടോം, പ്രിയ ആനന്ദ് എന്നിവർ തങ്ങളുടെ ഭാഗം മികവുറ്റതാക്കി.

ശ്രീകർ പ്രസാദിന്റെ കട്ടുകളും എടുത്തു പറയേണ്ടവ തന്നെ.

ചെറിയ വാക്കുകളിൽ പറയുകയാണെങ്കിൽ തീയേറ്ററിൽ നിന്നു ഒരിക്കലും മിസ് ആക്കേണ്ടതല്ലാത്ത ഒരു മികച്ച ക്ലാസിക് ചിത്രം തന്നെയാണ് കായം കുളം കൊച്ചുണ്ണി…

എല്ലാ തരം പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന ആകാംഷ ഉളവാക്കുന്ന ഒരു കിടിലം പടം….!!

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments