കുടുംബവും സംശയവും തമാശകളുമായി സ്ലീവാച്ചൻ; കെട്ട്യോളാണ് എന്റെ മാലാഖ റിവ്യൂ വായിക്കാം

ആസിഫ് അലിയെ നായകനാക്കി നവാഗതനായ നിസാം ബഷീർ ഒരുക്കി ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ. പെങ്ങന്മാർക്ക് വേണ്ടി കൃഷിയും മറ്റുമായി ജീവിക്കുന്ന നാട്ടിൻപുറത്തുക്കാരൻ സ്ലീവാച്ചൻ ഒരു പെണ്ണ് കെട്ടുന്നതും അതിനു മുൻപും ശേഷവുമുള്ള ചില വ്യത്യസ്ത സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

സ്ലീവച്ചൻ ആയി നിറഞ്ഞു നിന്നിട്ടുണ്ട് ആസിഫ് അലി. ആസിഫ്‌ അലിയുടെ കരിയറിലെ മികച്ച ഒരു കഥാപാത്രം തന്നെ ആണ് സ്ലീവാച്ചൻ എന്ന് ചിത്രം കണ്ട ഏതൊരു പ്രേക്ഷകനും നിസ്സംശയം പറയും. നായികയായി അഭിനയിച്ച പുതുമുഖം വീണ നന്ദകുമാറും നല്ല രീതിയിൽ തന്നെ തന്റെ വേഷം ഭംഗിയാക്കിയിട്ടുണ്ട്‌. സിനിമയെ നമ്മുടെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ എന്ന പോലെ പ്രേക്ഷകന് മുന്നിൽ അവതരിപ്പിക്കുന്നതിൽ നിസാം ബഷീർ എന്ന സംവിധായകൻ വിജയിച്ചിട്ടുണ്ട്. നല്ലൊരു തുടക്കം തന്നെയാണ് സംവിധായകന് ലഭിച്ചിട്ടുള്ളത്. വില്യം ഫ്രാൻസിസിന്റെ സംഗീതം ആയാലും അഭിലാഷിന്റെ കാമറ കണ്ണുകൾ ആയാലും ചിത്രത്തിന് വേണ്ട വേഗതയിലും ഒഴുക്കിലും തന്നെ ചെയ്തു പോയിട്ടുണ്ട്. മറ്റെല്ലാ കഥാപാത്രങ്ങളും തങ്ങളുടെ ഭാഗം മികച്ചതാക്കി.

വലിയ ഉത്തരവാദിത്തങ്ങൾ പുല്ലു പോലെ ചെയ്യുകയും വളരെ ചെറിയ എന്നാൽ പ്രധാനപ്പെട്ട സ്വന്തം കാര്യങ്ങളിൽ പതറി പോവുന്ന നമ്മളിൽ പലരെയും ഈ സിനിമയിൽ നമുക്ക്‌ കാണാം. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ ഒരുപാട് ചിന്തകളും ഒരുപാട് നല്ല നിമിഷങ്ങളും വാഗ്‌ദാനം ചെയ്യുന്നുണ്ട് കെട്ട്യോളാണ് എന്റെ മാലാഖ. കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും ഒരുപോലെ ഇഷ്ടപ്പെടും ഈ ചിത്രം. ധൈര്യമായി ടിക്കറ്റ്‌ എടുക്കാം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x