ഹൃദയങ്ങൾ തമ്മിൽ ദൂരം കുറയുന്ന യാത്രകൾ; ‘കിലോമീറ്റേഴ്സ്‌ & കിലോമീറ്റേഴ്സ്‌’ റിവ്യൂ

ജിയോ ബേബി സംവിധാനം ചെയ്ത്‌ ടോവിനോ നായകൻ ആയി തിരുവോണ ദിനത്തിൽ ഏഷ്യാനെറ്റ് ചാനലിൽ നേരിട്ട്‌ റിലീസ് ആയ ചിത്രമാണ് കിലോമേറ്റെഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്. വലിയ പ്രാരാബ്ധങ്ങൾക്കിടയിലും തന്റെ അച്ഛന്റെ ബുള്ളറ്റുമായി അമ്മയോടും പെങ്ങളോടുമൊപ്പം ജീവിക്കുന്ന നാട്ടിൻ പുറത്തുകാരൻ ജോസ്മോന്റെ കഥയാണ് ചിത്രം പറയുന്നത്‌. മാല പാർവതി, സുധീഷ്, ജോജു ജോർജ്, ബേസിൽ, ഇന്ത്യ ജാർവിസ്, സിദ്ധാർഥ് ശിവ എന്നിവർ പ്രധാന താരങ്ങളായി ചിത്രത്തിലുണ്ട്.

തന്റെ കഷ്ടപ്പാടുകൾക്ക് എല്ലാം പരിഹാരമായി ബുള്ളറ്റിൽ ഇന്ത്യ കാണിക്കണം എന്ന ആവശ്യവുമായി അമേരിക്കൻ യുവതിയായ കാത്തി എത്തുന്നതോടെ ചിത്രം പൂർണമായും ഒരു റോഡ് മൂവി ആകുന്നു. പൈസയ്ക്ക് വേണ്ടി തന്നെ ആ ധൗത്യം ഏറ്റെടുക്കുന്ന ജോസ്മോന്റെയും കാത്തിയുടെയും യാത്രയും അവരുടെ ബന്ധങ്ങളും കാഴ്ചപ്പാടുകളുമാണ് പിന്നീട് സിനിമ ചർച്ച ചെയ്യുന്നത്‌.

കഥയ്ക്ക് ഇണങ്ങിയ ഛായാഗ്രഹണം തന്നെയാണ് ചിത്രത്തിന്റെ പ്രധാന സൗന്ദര്യം. സുഷിൻ ശ്യാം ഒരുക്കിയ ബിജിഎം മികവുറ്റതായിരുന്നു. കെട്ടുറപ്പുള്ള തിരക്കഥ ഭംഗിയേറിയ കഥയ്ക്ക് നൽകാനും അത് സ്ക്രീനിൽ എത്തിക്കാനും സംവിധായകൻ ജിയോ ബേബി എടുത്ത എഫർട്ട് പ്രശംസനീയം തന്നെ.

മികച്ച ഒരു സിനിമയ്ക്ക് പുറമെ നാടിനെ കുറിച്ചുള്ള പലതരം അറിവുകൾ കൂടി ഈ സിനിമ നമുക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. സിനിമ തീരുമ്പോൾ ഒരു സന്തോഷത്തിൽ കുതിർന്ന കണ്ണുനീർ നമ്മിൽ ഉണ്ടെങ്കിൽ അത് തന്നെയാണ് കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ് എന്ന ചിത്രത്തിന്റെ വിജയം.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...