ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും ബാലൻ വക്കീൽ; റിവ്യൂ വായിക്കാം…!!

ചെറിയൊരു ഇടവേളയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണൻ കഥയെഴുതി സംവിധാനം ചെയ്തു ഇന്ന് തീയേറ്ററുകളിൽ എത്തിയ ദിലീപ് ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കീൽ. വയാകോം18 മോഷൻ പിക്ചേഴ്‌സ് നിർമിച്ച ചിത്രത്തിന്റെ ട്രയ്ലറും ടീസറുമെല്ലാം സോഷ്യൽ മീഡിയയിൽ വൻ തരംഗമായിരുന്നു. വിക്കുള്ള ഒരു വക്കീലിന്റെ കഥാപാത്രമാണ് ഇതിൽ ദിലീപ് അവതരിപ്പിക്കുന്നത്.

സിദ്ദിഖ്, അജു വർഗീസ് മമ്ത, സൗജ കുറിപ്പ് തുടങ്ങി നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.
ബാലകൃഷ്ണൻ എന്ന വിക്കാനായ വക്കീൽ തന്റെ കരിയറിന്റെ ഉന്നമനത്തിനായി ആത്മാർത്ഥമായ ശ്രമം നടത്തുന്നതും തുടർന്ന് ലഭിക്കുന്ന ഒരു കേസ് ബാലൻ വക്കീലിന്റെ ജീവിതത്തെ ഏത് രീതിയിൽ സ്വാധീനിക്കുന്നു എന്നു ചിത്രം പറയുന്നു.

രാഹുൽ രാജും ഗോപി സുന്ദറും ചേർന്നാണ് ചിത്രത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത്. കേൾക്കാൻ ഇമ്പമുള്ള പാട്ടുകളും ചിത്രത്തിന്റെ ഒഴുക്കിന് അനുസരിച്ചുള്ള പശ്ചാത്തല സംഗീതവും ബാലൻ വക്കീലിന്റെ ആസ്വാദന ഭംഗി കൂട്ടുന്നവയാണ്. അഖിൽ ജോർജ് നിർവഹിച്ച ഛായാഗ്രഹണവും മികച്ച നിന്നു.
അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും തങ്ങളുടെ ഭാഗം ഭംഗിയാക്കിയപ്പോൾ ദിലീപും സിദ്ദിഖും മനസ് കവർന്ന പ്രകടനം കാഴ്ച വച്ചു. സൗത്ത് ഇന്ത്യയിലെ തന്നെ മികച്ച സംഘട്ടന സംവിധായകർ ആയ റാം – ലക്ഷ്മൺ ഒരുക്കിയ സംഘട്ടന രംഗങ്ങളും മികവ് പുലർത്തി.

കഴിഞ്ഞ തവണകളിലായി രാമലീല, കമ്മാരസംഭവം തുടങ്ങിയ വൻ ചിത്രങ്ങളിൽ നിന്നും കുടുംബ പ്രേക്ഷകരുടെ സാധാരണ ദിലീപ് ആയിക്കൊണ്ടു ഒരിക്കൽ കൂടി സ്ക്രീനിൽ എത്തിയിരിക്കുകയാണ് ബാലൻ വക്കീൽ. ജനപ്രിയനായകൻ എന്നു ഉറപ്പിച്ചു പറയാൻ കഴിയുന്ന ജനത്തിരക്കും ഇന്ന് തീയേറ്ററുകളിൽ കാണാമായിരുന്നു.
ആദ്യ പകുതിയിൽ ചിരിച്ചും ത്രില്ലടിച്ചും തുടങ്ങി അവസനത്തിലേയ്ക്ക് പൂർണമായും ത്രില്ലർ ആയി മാറുന്ന ബാലൻ വക്കീലിന് കണ്ണടച്ചു ടിക്കറ്റ് എടുത്താൽ പോലും പ്രതീക്ഷകൾ തെറ്റില്ല. കുറച്ചു നേരം തീയേറ്ററുകളിൽ കുടുംബതോടൊപ്പം ചിലവഴിക്കാൻ നല്ലൊരു ഓപ്‌ഷൻ തന്നെയാണ് കോടതി സമക്ഷം ബാലൻ വക്കീൽ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments