മനോഹരമായ കുമ്പളങ്ങിയിലെ രാത്രികളും പകലുകളും; റിവ്യൂ വായിക്കാം..!!

ഒരു അത്ഭുതം കാണാനുള്ള പോക്ക് എന്ന പോലെയായിരുന്നു കുമ്പളങ്ങി കാണാൻ പോയത്. നവഗതനെങ്കിലും 2008 മുതൽ സിനിമ പരിചയമുള്ള മധു സി നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം, ശ്യാം പുഷ്കരൻ കഥ ഒരുക്കുന്നതിനൊപ്പം ദിലീഷ്, ഫഹദ് എന്നിവർക്കൊപ്പം ചേർന്നു നിർമാണവും നടത്തുന്നു, എന്നിങ്ങനെ പ്രത്യേകതകൾ പലതാണ് കുമ്പളങ്ങിയ്ക്ക്.

ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ഷെയ്ൻ നിഗം, ഫഹദ് ഫാസിൽ എന്നിവർ പ്രധാന താരങ്ങൾ ആയി എത്തുന്ന ചിത്രം നാലു സഹോദരരുടെ ജീവ്തവും തുടർന്ന് ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില സംഭവങ്ങളുമാണ് കുമ്പളങ്ങി പറയുന്നത്.
തീയേറ്ററിൽ പോയി കാണേണ്ട ഒരു മികച്ച സിനിമനുഭവത്തിന് ഇത്തരത്തിലൊരു വിവരണം തന്നെ അസാധ്യം.

അഭിനയിച്ച എല്ലാവരുടെയും കരിയറിലെ തന്നെമികച്ച കഥാപാത്രങ്ങൾ ആണ് ഈ സിനിമയിൽ കാണാൻ സാധിക്കുന്നത്. ഞെട്ടിച്ചു കളഞ്ഞു എന്നു തന്നെ പറയാം. പ്രത്യേകിച്ച്‌ ഫഹദ്‌ ഫാസിൽ എന്ന മനുഷ്യൻ. ഇങ്ങേര് ശരിക്കും ഇങ്ങനെയുള്ള ഒരാൾ തന്നെയാണോ എന്ന് തോന്നിപ്പിക്കും വിധമുള്ള ഞെട്ടിക്കുന്ന പെർഫോമൻസ്‌. സൗബിൻ, ഷെയ്ൻ, ശ്രീനാഥ്‌, പുതുമുഖം അന്ന ബെൻ എല്ലാവരും വളരെ മികച്ച പെർഫോമൻസ്‌ തന്നെ കാഴ്ചവെച്ചു എന്ന് പറയാം.


ഷൈജു ഖാലിദ് ആയിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം. കുമ്പളങ്ങിയുടെ മനോഹരിതകളും രാത്രി കാഴ്ചകളും ഒപ്പിയെടുക്കുന്നതിൽ ഷൈജു ഖാലിദിന്റെ അസാമാന്യ കഴിവ് നമുക്ക് ചിത്രത്തിൽ കാണാൻ സാധിക്കും.
സുഷിൻ ശ്യാം ചെയ്ത പാട്ടുകൾ റിലീസിന് മുന്നേ തന്നെ വൈറൽ ആയിരുന്നു. പ്രേക്ഷകർക്ക്‌ കുമ്പളങ്ങിയിലെ കാഴ്ചകൾ മനോഹരമാക്കിയതിക്‌ സുഷിന്റെ സംഗീതം വഹിച്ച പങ്ക്‌ ചെറുതല്ല.


തീയേറ്ററിൽ ചിലവഴിക്കുന്ന സമായത്തിനൊപ്പം തന്നെ തിയേറ്റർ വിടുമ്പോഴും സിനിമയും കഥാപാത്രങ്ങളും നമ്മോടൊപ്പം പോരുന്ന ഒരു തരം അനുഭൂതിയാണ് കുമ്പളങ്ങി നൈറ്റ്സ് നമുക്ക് തരുന്നത്. ഒരിക്കലും നിരാശരാവില്ല എന്നുള്ള ഒരു ഉറപ്പ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments