പെണ്ണെന്നാൽ ധൈര്യമാണ്, ചങ്കൂറ്റമാണ്, പ്രേക്ഷകർക്ക് മുന്നിൽ തന്റെ അവകാശം തെളിയിച്ചു കൊണ്ട് ലില്ലി; റിവ്യൂ വായിക്കാം..!

ഒരു കൂട്ടം പുതുമുഖങ്ങൾ ഒന്നിക്കുന്ന പരീക്ഷണ ചിത്രം എന്നത് കൊണ്ട് തന്നെ ഒരുപാട് പ്രതീക്ഷകൾ നൽകിയിരുന്നു ലില്ലി.

E4 experiments ന്റെ ബാനറിൽ നവാഗതനായ പ്രശോഭ് വിജയൻ സംവിധാനം ചെയ്തു ഇന്ന് റിലീസ് ആയ ചിത്രമാണ് ലില്ലി. പുറത്തിറങ്ങിയ പോസ്റ്ററുകളും ട്രയ്ലറുകളും സോഷ്യൽ മീഡിയയിൽ വൻ ചലനം തന്നെ സൃഷിടിച്ചിരുന്നു.

ഗർഭിണിയായ ലില്ലി തന്റെ ഭർത്താവിന് ഉണ്ടായ അപകട വാർത്ത അറിഞ്ഞു കൊണ്ട് പുറപ്പെടുന്നതും തുടർന്ന് ലില്ലിക്ക് ഉണ്ടാവുന്ന സംഭവങ്ങളും അതിന്റെ തുടർച്ചയുമാണ് ലില്ലി പറയുന്നത്.

തീവണ്ടിയിലെ നായികയായി എത്തിയ സംയുക്ത മേനോൻ ആണ് ചിത്രത്തിൽ ലില്ലിയെ അവതരിപ്പിക്കുന്നത്. ആക്ഷൻ രംഗങ്ങൾ ആയാലും ഇമോഷ്ണൽ രംഗങ്ങൾ ആയാലും കഴിവിന്റെ പരമാവധിയിൽ തന്നെ അഭിനയിച്ചിരിക്കുന്നു സംയുക്ത.

ആര്യൻ കൃഷ്ണ മേനോൻ, ധനേഷ്, കണ്ണൻ നായർ തുടങ്ങിയ മറ്റു നടന്മാരും ആദ്യ ചിത്രമെന്ന് തോന്നിക്കാത്ത രീതിയിലുള്ള മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുന്നു.

എടുത്തു പറയേണ്ട വിഭാഗങ്ങളാണ് സിനിമറ്റൊഗ്രാഫിയും ബാഗ്രൗണ്ട് മ്യൂസിക്കും. ശ്രീരാജ് രവീന്ദ്രന്റെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്ത ലില്ലിയുടെ കാഴ്ചകൾ നിഗൂഢവും അന്യായവും തന്നെയെന്നു തന്നെ പറയേണ്ടിയിരിക്കുന്നു.

സുഷിൻ ശ്യാം നിർവഹിച്ച സംഗീതം ചിത്രത്തിന്റെ നട്ടെല്ല് ആണ്. ഓരോ സീനുകളുടെയും ആഴം പ്രേക്ഷനിലേയ്ക്ക് എത്തിക്കാൻ സുഷിന്റെ സംഗീതത്തിന് കഴിഞ്ഞിട്ടുണ്ട്.

അപ്പു ഭട്ടതിരിയുടെ കട്ടുകൾ ലില്ലിയുടെ സൗന്ദര്യം വർധിപ്പിച്ചിട്ടുണ്ട് എന്നു തന്നെ വേണം പറയാൻ.

ഇവയെല്ലാം ഒരു കുടക്കീഴിൽ ഒന്നിച്ചു ഒരുപോലെ മികവുറ്റതാക്കി നമുക്ക് മുന്നിൽ അവതരിപ്പിച്ച പ്രശോഭ് വിജയൻ തന്നെ ദിവസത്തിന്റെ നായകൻ.

മലയാളത്തിൽ സാധാരണമല്ലാത്ത ഇത്തരംത്രില്ലറുകൾ തീയേറ്ററുകളിൽ എത്തിക്കാൻ e4 entertainments കാട്ടുന്ന ആത്മാർത്ഥതയും ചെറുതല്ല. ഓരോ പടങ്ങൾക്ക് ശേഷവും നിർമാണ കമ്പനിയിലെ വിശ്വാസ്യത കൂടുക മാത്രമേ ചെയ്തിട്ടുള്ളൂ.. ഇവിടെയും അത്തരത്തിൽ തന്നെ.

പ്രേക്ഷകനു സീറ്റിൻ തുമ്പിലിരുന്നു ത്രില്ലടിച്ചു കാണാൻ കഴിയുന്ന ഒന്നര മണിക്കൂറിൽ ഒതുങ്ങുന്ന ഒരു മാസ്സ് എന്റർട്ടെയനർ ആണ് ലില്ലി. തിയേറ്റർ വിട്ടിറങ്ങുമ്പോൾ അടുത്ത ഭാഗത്തിലേയ്ക്കുള്ള കാത്തിരിപ്പും, ഇത്തരത്തിൽ ഒരു പരീക്ഷണം തീയേറ്ററിൽ തന്നെ കണ്ടു വിജയിപ്പിക്കാൻ കൂടെ നിന്ന അഭിമാനവും പ്രേക്ഷകന് സ്വന്തം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x