ലോനപ്പന്റെ മാമോദീസ, പ്രേക്ഷകർക്ക് ജയറമേട്ടന്റെ വിരുന്ന്; റിവ്യൂ വായിക്കാം…!!

ഒരു സിനിമാക്കാരന് ശേഷം ലിയോ തദ്ദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇന്ന് തീയേറ്ററുകളിൽ എത്തിയ ലോനപ്പന്റെ മാമോദീസ. ജയറാം നായകനവുന്ന ചിത്രത്തിൽ, നിഷ സാരംഗ്‌, അന്ന രേഷ്മ രാജൻ, ശാന്തി കൃഷ്ണ എന്നിവരും അണി നിരക്കുന്നു.
വാച്ച് റിപ്പയറിങ് ഷോപ് നടത്തുന്ന ലോനപ്പന് തന്റെ ജീവിതത്തിൽ ലഭിക്കുന്ന ചില മാറ്റങ്ങളും അത് വഴി ലഭിക്കുന്ന തിരിച്ചറിവുകളുമാണ് ലോനപ്പന്റെ മാമോദീസ പറയുന്നത്.

നാടൻ ലുക്കിൽ ജയറാമിന്റെ ഉഗ്രൻ തിരിച്ചു വരവ് തന്നെ ആയിരുന്നു ലോനപ്പൻ. ഇപ്പോഴും തന്റെ കഴിവിലും ജനപ്രീതിയിലും യാതൊരു കുറവും വന്നിട്ടില്ലെന്ന് തീയേറ്ററുകളിൽ കയ്യടികൾ കാട്ടി തരുന്നു.
ലോനപ്പന്റെ പെങ്ങന്മാരായി എത്തിയ നിഷ സാരങ്, ശാന്തി കൃഷ്ണ തുടങ്ങിയവർ മികച്ച പ്രകടനം കാഴ്ച വച്ചു. ഹരീഷ് കണാരൻ, ദിലീഷ് പോത്തൻ, അലൻസിയർ എന്നിവരും തങ്ങളുടെ ഭാഗം മനോഹരമാക്കി.


നാടൻ ചേരുവകളും ഗൃഹാതുരുത്തം നിറഞ്ഞ സീനുകളും ചേർത്തു ലോനപ്പനേയും കാഴ്ചകളെയും മനോഹരമാക്കാൻ സംവിധായകൻ ലിയോ തദ്ദേവൂസിന് സാധിച്ചിട്ടുണ്ട്. ആ ജോലിയിൽ സുധീർ സുരേന്ദ്രന്റെ ക്യാമറ കണ്ണുകളും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
അൽഫോൻസ് ജോസഫ് നിർവഹിച്ച പാട്ടുകൾ മുന്നേ തന്നെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയവയാണ്.

എവിടെയോ നഷ്ടപ്പെട്ട മലയാളികളുടെ തനി നാടൻ ശൈലി തിരിച്ചു വന്ന പ്രതീതി ആയിരുന്നു ലോനപ്പന്റെ മാമോദീസ കണ്ടിറങ്ങുമ്പോൾ ലഭിച്ചത്. ഓർമകൾ പൊടി തട്ടിയെടുക്കാനും മനസ്സ് തുറന്നു ചിരിക്കുവാനും ലോനപ്പനും കുടുംബവും മലയാളി പ്രേക്ഷകർക്ക് നല്ലൊരു ഓപ്‌ഷൻ ആണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments