തിന്മയ്ക്ക് മേൽ ആധിപത്യം സ്ഥാപിക്കാനുള്ള വലിയ സാത്താന്റെ യുദ്ധം…!! ലൂസിഫർ റിവ്യൂ വായിക്കാം

ഇന്ത്യൻ രാഷ്ട്രീയത്തെ പറ്റി ചർച്ച ചെയ്ത ഒരുപാട് സിനിമകൾ നമുക്കുണ്ട്. എന്നാൽ ആ വിഷയം തന്നെ മറ്റൊരു രീതിയിൽ കൈകാര്യം ചെയ്തു കൊണ്ട് ഏറെ കത്തിരുപ്പുകൾക്ക് ശേഷം തീയേറ്ററുകളിൽ എത്തിയ മോഹൻലാൽ നായകനായ ലൂസിഫർ എന്ന സിനിമ നടൻ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ്.

പികെ രാംദാസ് എന്ന രാഷ്ട്രീയ അതികായന്റെ മരണവും തുടർന്ന് സ്ഥാനം കൈക്കലാക്കാനുള്ള ശ്രമവും ആണ് ചിത്രത്തിന്റെ ഇതിവൃത്തമെങ്കിലും ലൂസിഫർ പങ്കു വയ്ക്കുന്നത് മറ്റൊരു കാര്യമാണ്. പേര് മാത്രം കേട്ട് കേഴ്വിയുള്ള സാത്താന്റെ കഥ.

പ്രകടനങ്ങൾ…

സ്റ്റീഫൻ നെടുമ്പിള്ളി ആയി മോഹൻലാൽ താണ്ഡവമാടി. രാംദാസിന്റെ മക്കളായ ജതിൻ രാംദാസ് ആയി ടോവിനോയും പ്രിയദർശിനി രാംദാസ് ആയി മഞ്ജു വാര്യരും എത്തുന്നു. ഇരുവരും തങ്ങളുടെ ഭാഗം മികച്ചതാക്കി. വിവേക് ഒബ്രോയി അവതരിപ്പിച്ച ബോബി എന്ന വില്ലൻ വേഷം വളരെ മനോഹരമായിരുന്നു. ഇന്ദ്രജിത് അവതരിപ്പിച്ച ഗോവർഥൻ നാടിന്റെ സത്യാന്വേഷികളെ ഓര്മിപ്പിക്കുന്നവയായിരുന്നു.
സായ് കുമാർ, നന്ദു, ഫാസിൽ, കൂടാതെ സംവിധയാകൻ പൃഥ്വിരാജും അഭിനയ ധര്മത്തോട് നീതി പുലർത്തി.

അണിയറയിലേക്ക്….

സിനിമയിൽ ചിലവഴിച്ച പതിനാറു വർഷങ്ങൾ താൻ അഭിനയിക്കുക മാത്രമല്ലാതെ തന്റെ സ്വപ്‍ന സഫലീകരണത്തിനായി പ്രായത്നിക്കുക കൂടിയായിരുന്നു എന്നു വെളിവാക്കുന്നതായിരുന്നു പൃഥ്വിയുടെ സവിധാന മികവ്.
വ്യക്തമായ പ്ലാനിങ് ഉണ്ടെന്ന് സിനിമ കാണുന്ന ഓരോ പ്രേക്ഷകനും മനസ്സിലാവുന്ന കാര്യമാണ്.
തന്റെ കരിയറിലെ കൂടുതൽ ചിത്രവും പൃഥ്വിയ്ക്കൊപ്പം ചെയ്‌തെന്ന പോയിന്റ് ഉള്ളത് കൊണ്ട് തന്നെ സംവിധായകന് വേണ്ട ദൃശ്യങ്ങൾ ഒപ്പിയെടുക്കുന്നതിൽ സുജിത് വിജയിച്ചിട്ടുണ്ട്. അത്രമേൽ മനോഹരമാണ് ഓരോ ഷോട്ടുകളും.
ദീപകദേവ് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തലവും മനോഹരം.
ശാംദത്തിന്റെ കട്ടുകൾ സംഘട്ടന രംഗങ്ങളുടെ മികവ് കൂട്ടി. മുരളി ഗോപിയുടെ കഥയും തിരക്കഥയും ചടുലമായിരുന്നു. ഓരോ വാക്കിനും കൃത്യമായ ഭാവങ്ങൾ നൽകാൻ മുരളി ഗോപിക്ക് സാധിച്ചിട്ടുണ്ട്.

അവസാന വാക്ക്…

പൃഥ്വി എന്നതും മോഹൻലാൽ എന്നതും മറ്റു പേരുകളും മാറ്റി നിർത്തിയാലും സിനിമ കാണുന്ന പ്രേക്ഷകനെ പിടിച്ചിയിരുത്താൻ പാകത്തിൽ ഒരു ക്ലാസ് മാസ്സ് സംഗതികളുടെ കൂടിച്ചേരൽ കൂടിയാണ് ലൂസിഫർ. തീയേറ്ററിൽ ഇരിക്കുന്ന ഓരോ മിനിട്ടും ചിത്രത്തിൽ നിന്ന് വിട്ടു പോരാൻ സാധിക്കാത്ത രീതിയിലുള്ളതാണ് ചിത്രം.
കണ്ടു കഴിഞ്ഞ ഓരോ പ്രേക്ഷകനും മറ്റൊരാൾക്ക് സജസ്റ്റ് ചെയ്യുമെന്ന് തീർച്ച

” സഹായത്തിന് അന്ന് ഞാൻ ഇല്ലെങ്കിലും സ്റ്റീഫൻ ഉണ്ടാകും “
ഇനി തീയേറ്ററുകളിൽ ഈ ചെകുത്താന്റെ ഭരണം ആയിരിക്കുമെന്ന് ഉറപ്പിക്കാം..!

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments